ആലപ്പുഴ: കഞ്ചാവ് സൂക്ഷിക്കാൻ വിസമ്മതിച്ചതിലുള്ള വൈരാഗ്യത്തിൽ അയൽവാസിയെ ഇഷ്ടിക കൊണ്ട് മുഖത്ത് അടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ.
ആലപ്പുഴ കുതിരപ്പന്തി വാർഡിൽ കടപ്പുറത്ത് തൈയ്യിൽ ഷാരു എന്നു വിളിക്കുന്ന മാക്മില്ലൻ (25) ആണ് പിടിയിലായത്.
കഞ്ചാവ് കേസിലും ക്രിമിനൽ കേസിലും പ്രതിയായ മാക്മില്ലൻ ഈ മാസം 17ന് രാത്രിയാണ് അയൽവാസിയായ കുതിരപ്പന്തി ശ്രീരാഗം വീട്ടിൽ ഷിബുവിനെ ആക്രമിച്ചത്.
സൗത്ത് പൊലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ കെ ശ്രീജിത്ത്, പ്രിൻസിപ്പൽ എസ് ഐ ആനന്ദ് വി എല്‍, എസ് ഐ ബിജു ബി ആര്‍, വിനു എസ് പി, എസ് സി പി ഒ മാരായ രാജേന്ദ്രൻ, ശ്യാം, വിപിൻ ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.