കാലിഫോര്‍ണിയ: വൈദ്യശാസ്ത്ര ചരിത്രത്തില്‍ ആദ്യമായി ശ്വാസകോശ അര്‍ബുദത്തിനുള്ള വാക്സിന് വികസിപ്പിച്ചു.
യുകെയിലെ 67 കാരനായ ജാനുസ് റാക്സിന് എന്ന ആളിലാണ് വാക്സിന് പരീക്ഷിച്ചത്. BNT116 എന്ന രഹസ്യനാമമുള്ള വാക്സിന്, ബയോഎന്‍ടെകാണ് നിര്‍മ്മിച്ചിരിക്കുന്നത് .
പരീക്ഷണം വിജയിച്ചാല്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവന് രക്ഷിക്കാനുള്ള ശ്രമമാണ് ഫലപ്രാപ്തിയിലെത്തുക . ലോകത്തിലെ ഏറ്റവും വലിയ മരണകാരണമാണ് ശ്വാസകോശാര്‍ബുദം.
പ്രതിവര്‍ഷം 1.8 ദശലക്ഷം ആളുകള്‍ ഇത് മൂലം മരണപ്പെടുന്നുണ്ട്. ഇത് കീമോതെറാപ്പിയേക്കാള്‍ വളരെ ഫലപ്രദമാണെന്നും, അമിതമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കി ആരോഗ്യമുള്ള കോശങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുന്ന രീതി ഉണ്ടാകില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഇതാദ്യമായാണ് ബയോഎന്‍ടെക് വാക്സിന് മനുഷ്യരില്‍ പരീക്ഷിക്കുന്നത്. ക്ലിനിക്കല്‍ ഫലപ്രാപ്തി സ്ഥിരീകരിക്കുന്നതിന് മുന്‍പ് എന്തെങ്കിലും വലിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ പഠിക്കുമെന്നും ഗവേഷക സംഘം പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.