ഡല്‍ഹി: ഭൂമി വില്‍പ്പനയില്‍ ഇക്കഴിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റില്‍ നടപ്പിലാക്കിയ നികുതി നിര്‍ദേശത്തില്‍ ഇളവ് പ്രഖ്യാപിച്ചേക്കും. ഭൂമി വില്‍ക്കുന്നയാള്‍ക്ക് ലഭിച്ചിരുന്ന ലാഭത്തില്‍ നല്‍കിയിരുന്ന ഇന്ഡക്സേഷന് ആനൂകൂല്യം ഒഴിവാക്കി
നികുതി നിരക്ക് 20 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമാക്കി കുറയ്ക്കുകയും ചെയ്ത നടപടിയിലാണ് ഇളവ് പ്രഖ്യാപിക്കാന്‍ സാദ്ധ്യത. നികുതി കുറച്ചുവെങ്കിലും മൂലധന നേട്ടമായിരുന്ന ഇന്ഡക്സേഷന് ഒഴിവാക്കിയതിലൂടെ വില്‍പ്പന നടത്തുന്നവര്‍ക്ക് നികുതിഭാരം കൂടുകയായിരുന്നു.റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന് വിമര്‍ശനം ഉയര്‍ന്നതോടെയാണ് കേന്ദ്രം ഇളവ് പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. ബഡ്ജറ്റ് ദിവസം തന്നെ പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരികയും ചെയ്തിരുന്നു.
ഭൂമിക്ക് കാലികമായി വില വര്‍ധിക്കുകയാണ് പതിവ്. ഈ വിലക്കയറ്റ നിരക്കാണ് ഇന്ഡക്സേഷന്. പിന്നീട് ഭൂമി വില്‍ക്കുമ്പോഴത്തെ നികുതി കണക്കാക്കുന്ന വേളയില്‍ ഉടമയ്ക്ക് കിട്ടിയ ലാഭവുമായി താരതമ്യം ചെയ്ത് നോക്കും. ഇതായിരുന്നു
ഇന്‍ഡെക്സേഷന്‍ ഇളവ്. ഈ ആനുകൂല്യമുണ്ടായിരുന്നതിനാല്‍, ഫലത്തില്‍ സ്ഥലം വില്‍ക്കുന്നയാള്‍ക്ക് നികുതി ബാദ്ധ്യത ഉണ്ടായിരുന്നില്ല.
ബഡ്ജറ്റ് നിര്‍ദേശം വന്നതോടെ സ്ഥലത്തിന്റെ വിലയിലെ വര്‍ദ്ധനയുടെ 12.5 ശതമാനം നികുതി നല്‍കണമെന്നായി. ഉദാഹരണത്തിന് മൂന്ന് ലക്ഷം രൂപ വിലയുണ്ടായിരുന്ന ഭൂമി വില വര്‍ദ്ധിച്ച് നാല് ലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്തിയാല്‍ വില്‍ക്കുന്നയാളുടെ ലാഭം ഒരു ലക്ഷം രൂപയാണ്.
അതിന് 12,500 രൂപ നികുതിയായി നല്‍കണം. വന്‍കിട കച്ചവടം നടക്കുമ്ബോള്‍ ലക്ഷത്തിന് 12500 നികുതിയായി നല്‍കേണ്ടി വരുന്നത് വില്‍പ്പനക്കാര്‍ക്കും ഒപ്പം ഇടനിലക്കാര്‍ക്കും ഒരുപോലെ നഷ്ടമുണ്ടാക്കും. ഇതോടെയാണ് വിമര്‍ശനം ഉയര്‍ന്നത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ രീതിയില്‍ മുന്നോട്ട് പോയാല്‍ ആളുകള്‍ ഭൂമി വില്ക്കാന് തയ്യാറാകാതെ വരും. വന്‍കിട പദ്ധതികള്‍ക്ക് പോലും ആളുകള്‍ സ്ഥലം വിട്ട് നല്‍കാതെയായാല്‍ അത് സര്‍ക്കാര്‍ പദ്ധതികള്‍ക്കും ഒപ്പം സ്വകാര്യ സംരംഭകരുടെ പദ്ധതികള്‍ക്കും സ്ഥലം വാങ്ങല്‍ വലിയ കീറാമുട്ടിയായി മാറുമെന്ന തിരിച്ചറിവില്‍ കൂടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഇളവ് പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.