ബംഗളൂരു: സെൻട്രല്‍ ക്രൈം ബ്രാഞ്ച് (സി.സി.ബി) ബംഗളൂരു ഇൻസ്പെക്ടറെ ബിഡദിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
സി.സി.ബിയുടെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഇൻസ്പെക്ടറായ തിമ്മെ ഗൗഡയാണ് (47) മരിച്ചത്. ബിഡദി പൊലീസ് സ്റ്റേഷൻ പരിധിയിലെ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. 1 മാസം മുമ്പാണ് തിമ്മെ ഗൗഡ സി.സി.ബിയില്‍ എത്തിയത്.നേരത്തേ രാമനഗര ജില്ല പൊലീസിലായിരുന്നു. കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നെന്നും അന്വേഷണത്തിലൂടെ മാത്രമേ കാരണം അറിയാനാകൂവെന്നും പൊലീസ് പറഞ്ഞു. യാദ്ഗിറില്‍ എസ്.ഐയുടെ ദുരൂഹ മരണത്തിനു പിന്നാലെയാണ് സംസ്ഥാനത്ത് മറ്റൊരു പൊലീസുദ്യോഗസ്ഥന്റെ മരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.