യുകെ : കരാര്‍ കാലാവധി അവസാനിക്കുന്നതോടെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് വിട്ട് പോകുമെന്ന് ബെല്‍ഫാസ്റ്റിലെ ഒരു നഴ്സ് ബി ബി സിയോട് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ലഹളയാണ് കാരണം. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത, ഇന്ത്യയില്‍ നിന്നുള്ള ഈ സ്റ്റാഫ് ഈ നഴ്സ് ബി ബി സി ന്യൂസ് എന്‍ ഐയോട് പറഞ്ഞത് താനും തന്റെ കുടുംബവും അക്ഷരാര്‍ത്ഥത്തില്‍ ഭയന്ന് ഇരിക്കുകയാണെന്നായിരുന്നു.കഴിഞ്ഞ ദിവസം നടന്ന ലഹളയില്‍ തെക്കന്‍ ബെല്‍ഫാസ്റ്റിലെ നിരവധി ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് നേരെ അക്രമം നടന്നിരുന്നു. താന്‍, ഹോസ്പിറ്റലില്‍ ജോലിക്ക് വരാന്‍ തന്നെ ഭയക്കുന്നു എന്നാണ് അവര്‍ പറയുന്നത്.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് ബെല്‍ഫാസ്റ്റ് ഹെല്‍ത്ത് ട്രസ്റ്റ് വ്യക്തമാക്കുന്നത്. ഏതാണ് 10 ഓളം വിദേശ നഴ്സുമാര്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് വിട്ട് പോകാന്‍ തയ്യാറെടുക്കുകയാണെന്ന് അവര്‍ പറയുന്നു.
കഴിഞ്ഞ രണ്ടര വര്‍ഷമായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ താമസിക്കുന്ന ഈ നഴ്സ് പറഞ്ഞത്, ഇവിടെ ജോലി സാധ്യതകള്‍ ഉള്ളതുകൊണ്ടാണ് താന്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്ക് വന്നത് എന്നാണ്.
എന്നാല്‍, ഇനി ഇവിടെ താമസിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും അവര്‍ പറഞ്ഞു. പുറത്തേക്ക് ഇറങ്ങാന്‍ തന്നെ ഭയമാകുന്നു എന്നും, തന്റെ സഹപ്രവര്‍ത്തകരും ഭയന്നിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ഷോപ്പിംഗിന് പോകാന്‍ സാധിക്കുന്നില്ല, കുട്ടികളുമൊത്ത് പുറത്ത് കറങ്ങാന്‍ കഴിയുന്നില്ല. കരാര്‍ അവസാനിച്ചാല്‍ ഉടനെ ഇന്ത്യയിലേക്ക് തിരിച്ച് മടങ്ങുമെന്നും അവര്‍ പറഞ്ഞു. സഹപ്രവര്‍ത്തകരും ചില കൂട്ടുകാരുമല്ലാതെ സഹായിക്കാന്‍ മറ്റാരുമില്ലെന്നും അവര്‍ പറഞ്ഞു.
ഇത്തരം ലഹളകള്‍ എന്തിനാണെന്ന് മനസ്സിലാകുന്നില്ല എന്നും അവര്‍ പറയുന്നു.ഷോപ്പിംഗിന് പോകാന്‍ സാധിക്കുന്നില്ല, കുട്ടികളുമൊത്ത് പുറത്ത് കറങ്ങാന്‍ കഴിയുന്നില്ല.
കരാര്‍ അവസാനിച്ചാല്‍ ഉടനെ ഇന്ത്യയിലേക്ക് തിരിച്ച് മടങ്ങുമെന്നും അവര്‍ പറഞ്ഞു. സഹപ്രവര്‍ത്തകരും ചില കൂട്ടുകാരുമല്ലാതെ സഹായിക്കാന്‍ മറ്റാരുമില്ലെന്നും അവര്‍ പറഞ്ഞു. ഇത്തരം ലഹളകള്‍ എന്തിനാണെന്ന് മനസ്സിലാകുന്നില്ല എന്നും അവര്‍ പറയുന്നു.
അതേസമയം അക്രമത്തെയും തങ്ങളുടെ ജീവനക്കാര്‍ക്ക് നേരെ ഉയരുന്ന ഭീഷണികളെയും ശക്തമായി അപലപിക്കുന്നതായി ബെല്‍ഫാസ്റ്റ് ട്രസ്റ്റിലെ മെഡിക്കല്‍ ഡയറക്ടര്‍ ജോണ്‍ മാക്സ്വെല് പറഞ്ഞു.
1000 ല്‍ അധികം വിദേശ നഴ്സുമാര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ടെന്നും അവരെ തങ്ങള്‍ക്ക് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവര്‍ക്ക് വേണ്ടുന്ന എല്ലാ പിന്തുണയും നല്‍കുമെന്നും, അവര്‍ക്ക് നേരെ ഏതങ്കിലും തരത്തിലുള്ള ഭീഷണികളോ മറ്റൊ ഉണ്ടായാല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, വിദേശ നഴ്സുമാര്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നതില്‍ വിഷമമുണ്ടെന്ന് പറഞ്ഞ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി മൈക്ക് നെസ്ബിറ്റ്, വിദേശ നഴ്സുമാരുടെ സേവനം അങ്ങേയറ്റം വിലമതിക്കുന്നുവെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം നടന്നതുപോലുള്ള അക്രമങ്ങളെയും വംശീയ വിദ്വേഷത്തെയും ഒരുമിച്ച് നിന്ന് ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ബെല്‍ഫാസ്റ്റിലെ ഒരു റെസ്റ്റോറന്റിന് നേരെ അക്രമികള്‍ കല്ലെറിഞ്ഞിരുന്നു. അതിന്റെ ഉടമയായ ജിഹേന് പറയുന്നത്, പത്തോളം ഉപഭോക്താക്കള്‍ അകത്ത് ഉണ്ടായിരുന്നപ്പോഴാണ് അക്രമം നടന്നത് എന്നാണ്.
താന്‍ മുസ്ലീം ആണെന്നും, തന്റെ ജീവനക്കാരില്‍ മിക്കവരും മുസ്ലീം ആണെന്നും പറഞ്ഞ ജിഹേന് പക്ഷെ അത് അക്രമിക്കപ്പെടാനുള്ള കാരണമല്ല എന്നും കൂട്ടിച്ചേര്‍ത്തു. പലരും ഇവിടം വിട്ട് പോകാന്‍ തുടങ്ങി, എന്നാല്‍ തനിക്ക് പോകാനാവില്ല, തന്റെ ജീവിതകാല സമ്പാദ്യം മുഴുവന്‍ ഇവിടെയാണെന്നും അവര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.