ന്യൂഡല്‍ഹി: അവർത്തിച്ച് ജാമ്യാപേക്ഷ നല്‍കിയതിന് പള്‍സർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീം കോടതി സ്റ്റേ ചെയ്തു.
നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് കേരള ഹൈക്കോടതി വിധിച്ച പിഴയാണ് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അടങ്ങിയ ബെഞ്ച് സ്റ്റേ ചെയ്തത്. പള്‍സർ സുനി സമർപ്പിച്ച ജാമ്യാപേക്ഷയില്‍ എതിർകക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തു.ആരോഗ്യപരമായ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടിയാണ് പള്‍സർ സുനി ജാമ്യാപേക്ഷയുമായി കോടതിയെ സമർപ്പിച്ചത്. അവർത്തിച്ച് ജാമ്യാപേക്ഷ നല്‍കിയതിന് 25,000 രൂപ ആയിരുന്നു പിഴ വിധിച്ചിരുന്നത്. ജാമ്യാപേക്ഷ സെപ്റ്റംബറില്‍ പരിഗണിക്കാമെന്നായിരുന്നു കോടതി ആദ്യം വ്യക്തമാക്കിയത്.
എന്നാല്‍, സുനി ഹാജരാക്കിയ മെഡിക്കല്‍ സർട്ടിഫിക്കറ്റുകള്‍ ഉള്‍പ്പടെ പരിശോധിച്ചശേഷമാണ് ഓഗസ്റ്റ് 27-ന് ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.
പള്‍സർ സുനിക്കുവേണ്ടി അഭിഭാഷകരായ കെ. പരമേശ്വർ, ശ്രീറാം പറക്കാട് എന്നിവരാണ് സുപ്രീം കോടതിയില്‍ ഹാജരായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.