മുതിര്‍ന്ന ബിജെപി നേതാവ്,എല്‍ കെ അഡ്വാനി വീണ്ടും ആശുപത്രിയില്‍: നിരീക്ഷണത്തിൽ,

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അഡ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് 96 കാരനായ അഡ്വാനിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. ന്യൂറോളജിസ്റ്റ് ഡോ. വിനീത് സൂരിയുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.


അഡ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈ ആദ്യ ആഴ്ചയും അഡ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസത്തെ ചികിത്സകള്‍ക്ക് ശേഷമാണ് അഡ്വാനിയെ ഡിസ്ചാര്‍ജ് ചെയ്തത്.


മുതിര്‍ന്ന നേതാവായ അഡ്വാനി 2002 മുതല്‍ 2004 വരെയാണ് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായിരുന്നത്. 1999 മുതല്‍ 2004 വരെ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായിരുന്നു. ഭാരതരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !