ലണ്ടൻ: മെഴ്സിസൈഡിലെ സൗത്ത്പോർട്ടിൽ നടന്ന ടെയ്ലർ സ്വിഫ്റ്റിൻ്റെ യോഗ ക്ലാസ്സിൽ പങ്കെടുത്ത മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി യുകെയിലെത്തിയ അഭയാർഥിയാണെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിച്ചതിന് പിന്നാലെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം ഉടലെടുക്കുകയും ആക്രമണങ്ങളിലേക്ക് നീങ്ങുകയുമായിരുന്നു.
യുകെയിൽ കുടിയേറ്റ-മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ കലാപത്തിലേക്ക് നീങ്ങി. യുകെയുടെ ചില ഭാഗങ്ങളിലും നോർത്തേൺ അയർലണ്ടിലെ കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും ലക്ഷ്യമിട്ട് അതിക്രമങ്ങളും കുടിയേറ്റ സ്ഥാപങ്ങളിൽ കൊള്ളയും നടന്നു. തുടർന്ന് ബ്രിട്ടനിൽ ഞായറാഴ്‌ചയും തിങ്കളാഴ്ചയുമായി 250ലേറെ ആളുകളെ അറസ്റ്റ്’ ചെയ്തു.
ഏറ്റുമുട്ടലുകൾ ഗൗരവപൂർവം വീക്ഷിച്ചു കൊണ്ട് ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷാ നിർദേശം പുറത്തിറക്കി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. ഇന്ത്യയിൽ നിന്നുള്ള സന്ദർശകർ യുകെയിൽ യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കാനും, പ്രാദേശിക സുരക്ഷാ ഏജൻസികൾ നൽകുന്ന പ്രാദേശിക വാർത്തകളും ഉപദേശങ്ങളും പിന്തുടരുന്നതും പ്രതിഷേധം നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കാനും ഇന്ത്യൻ എംബസ്സിയുടെ നിർദ്ദേശമുണ്ട്.
The Indian High Commission in #London issues an advisory for citizens visiting the UK. pic.twitter.com/c6ELfAjAzr
— All India Radio News (@airnewsalerts) August 6, 2024
സഹായം ആവശ്യമുള്ളവർക്ക് താഴെപ്പറയുന്ന മേൽ വിലാസത്തിലോ നമ്പറിലോ ഈമെയിലിലോ എംബസ്സിയെ ബന്ധപ്പെടാം
High Commission of India, London
Address: India House, Aldwych, London WC2B 4NA
Phone: +44 (0) 20 7836 9147
Email: inf.london@mea.gov.in
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.