ഈരാറ്റുപേട്ട :ഇന്നത്തെ പ്രസിഡൻ്റ് ആരാണോ? നമ്മുടെ മെമ്പർ ഇന്ന് ഏത് പാർട്ടിയിലാണാവോ? മൂന്നിലവിലെ ഇടത് - വലത് മുന്നണി രാഷ്ട്രീയത്തെ പരിഹസിച്ച് ബിജെപി മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റി.
മൂന്നിലവിലെ ഇടത് വലത് രാഷ്ട്രീയം പലപ്പോഴും സംസ്ഥാനത്ത് തന്നെ ചർച്ചാ വിഷയമായിട്ടുള്ളതാണ്.ഒരു കാലഘട്ടത്തിൽUDF ൽ നിന്നുള്ള പ്രസിഡൻ്റും LDF ൻ്റെ വൈസ് പ്രസിഡൻ്റും ഒന്നിച്ച് ഭരിച്ച പാരമ്പര്യവും മൂന്നിലവ് പഞ്ചായത്തിനുണ്ടെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ദിലീപ് മൂന്നിലവ് പരിഹസിച്ചു.
UDF മുന്നണിയിൽ മത്സരിച്ച് ജയിച്ച വ്യക്തി കേരളാ കോൺഗ്രസ് മാണി വിഭാഗത്തിൻ്റെ യുവജന വിഭാഗം നേതാവായതും ചരിത്രമായി മാറുകയാണെന്നും ദിലീപ് പറഞ്ഞു.
ഒരാഴ്ച മുമ്പ് വരെ കേരളാ കോൺഗ്രസ് എം ൽ ഉണ്ടായിരുന്ന ചാർളി ഐസക്, തന്നെ പുറത്താക്കാത്തതിനാൽ രാജി വെച്ച് "മാതൃക കാട്ടി " പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിക്കുകയായിരുന്നു.പ്രസിഡൻ്റ് സ്ഥാനാർത്ഥിയെ നിർത്താതെ പ്രതിപക്ഷവും, തങ്ങൾ "ഒക്ക ചെങ്ങാതി "-
മാരാണെന്ന് തെളിയിക്കുകയും ചെയ്തു.സ്വന്തം പ്രതിനിധിയെ വിട്ട് കൊടുക്കുവാനും പിന്നീട് സ്വീകരിക്കാനും UDF കാണിക്കുന്ന മഹാമനസ്കത കാണാതെ പോവരുതെന്നാണ് നാട്ടുകാർ അടക്കം പറയുന്നത്.
മൂന്നിലവ് പഞ്ചായത്തിൽ ഇടത് വലത് മുന്നണികൾ നടത്തുന്ന ഈ ഒത്തുകളി രാഷ്ട്രീയം പൊതുജനങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന കാലം വിദൂരമല്ലെന്ന് BJP പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ദിലീപ് മൂന്നിലവ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.