പ്രോട്ടീൻ, വിറ്റാമിനുകള്‍, നാരുകള്‍, മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയവയുടെ കേന്ദ്രമാണ് ബദാം. രോഗപ്രതിരോധശേഷി കൂട്ടാനും സമ്മർദ്ദമകറ്റാനുമൊക്കെ ബദാം സഹായിക്കുന്നു.
ബദാമിലെ നാരുകള്‍, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ വിശപ്പ് കുറയ്‌ക്കുന്നതിന് സഹായിക്കുന്നു. സമീകൃതാഹാരത്തില്‍ ബദാം ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.മിക്ക ആളുകളും ബദാം കുതിർത്ത് കഴിക്കുന്നവരാണ്. കുതിർത്ത് കഴിച്ചാല്‍ ഗുണങ്ങളേറെയാണ്. ബദാം കുതിർത്തുന്നത് വഴി ഫൈറ്റിക് ആസിഡിന്റെ അളവ് കുറയ്‌ക്കാനും കാല്‍സ്യം, മഗ്നീഷ്യം, സിങ്ക് തുടങ്ങിയവയുടെ ലഭ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചർമത്തെ ലോലമാക്കാനും ഇത് സഹായിക്കും. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ബദാം കുതിർത്ത് കഴിക്കുന്നതിന് പകരം ചായ ആക്കി കുടിച്ചാലോ?
ബദാം ചായയുടെ ഗുണങ്ങളറിയാം..
1. വാർദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നു. ബദാം ചായയില്‍ കൊഴുപ്പ് ലയിപ്പിക്കുന്ന വിറ്റാമിൻ ടോക്കോഫെറോളും ആന്റി-ഓക്സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഈ ചായ നല്ലതാണ്.
2. പ്രോട്ടീനും നാരുകളും ധാരാളമടങ്ങിയിട്ടുള്ള ചായയാണ് ബദാം ചായ. വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്‌ക്കാനും ഇത് സഹായിക്കും.
3. കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്കും കുടിക്കാം.
4. കൊളസ്ട്രോള്‍ കുറയ്‌ക്കാനും എല്ലുകളുടെ ആരോഗ്യത്തിനും ബദാം ചായ നല്ലതാണ്.
5. ഹൃദയാരോഗ്യത്തിനും ദഹനത്തിനും നല്ലതാണ്.
ബദാം ചായ തയ്യാറാക്കേണ്ടത് ഇങ്ങനെ..
10-12 ബദാം രാത്രി കുതിർത്ത് വയ്‌ക്കുക. രാവിലെ തൊലി കളഞ്ഞ് ഒരു കപ്പ് വെള്ളത്തില്‍ അരച്ച് ചേർക്കുക. തുടർന്ന് ഇത് അരിച്ചെടുക്കുക.
ഒരു കപ്പ് വെള്ളം ചായപ്പൊടിയോ ഇല തേയിലയോ ചേർത്ത് മൂന്ന് മിനിറ്റ് തിളപ്പിക്കുക. ഇതിലേക്ക് ബദാം മിശ്രിതം ചേർത്ത് ചൂടോടെ കുടിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.