പാരിസ്: പാരിസ് ഒളിംപിക്സില്‍ ടേബിള്‍ ടെന്നീസില്‍ വനിതകളുടെ ടീം ഇനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടറില്‍ സൂപ്പര്‍ താരം മണിക ബത്ര, ശ്രീജ അകുല, അര്‍ച്ചന കാമത്ത് എന്നിവരടങ്ങുന്ന സംഘമാണ് ലോക നാലാം സീഡായ റൊമാനിയയെ തോല്പിച്ച് അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചത്.
3-2നാണ് ഇന്ത്യന്‍ വനിതാ ടീം ഗെയിമുകള്‍ സ്വന്തമാക്കിയത്. ആദ്യമായാണ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ വനിതാ ടീം ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. രണ്ട് മത്സരങ്ങള്‍ തൂത്തുവാരിയ മണിക ബത്രയുടെ ഐതിഹാസിക പ്രകടനത്തിലാണ് ഇന്ത്യന്‍ വനിതകളുടെ കുതിപ്പ്.അമേരിക്ക-ജര്‍മനി പോരാട്ടത്തിലെ വിജയികളെ ഇന്ത്യ ക്വാര്‍ട്ടറില്‍ നാളെ (ഓഗസ്റ്റ് 6) വൈകിട്ട് ആറരയ്ക്ക് നേരിടും.
മത്സരഫലങ്ങള്‍
മത്സരം 1: ശ്രീജ/അര്‍ച്ചന v അഡീന/എലിസബെത്ത (3-0)
മത്സരം 2: മണിക ബത്ര v ബെര്‍ണാഡെറ്റെ ഷോക്സ് (3-0)
മത്സരം 3: ശ്രീജ അകുല v എലിസബെത്ത സമാര (2-3)
മത്സരം 4: അര്‍ച്ചന കാമത്ത് v ബെര്‍ണാഡെറ്റെ ഷോക്സ് (1-3)
മത്സരം 5: മണിക ബത്ര vs അഡീന ഡയമോനു (3-0)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.