തൊടിയില്‍ വിളഞ്ഞ് കിടക്കുന്ന കുമ്പളങ്ങ കറി വെയ്ക്കുമ്പോള്‍ അവയുടെ ഗുണങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ധാരാളം ജലാംശം ഉള്ളതിനാല്‍ വേനല്‍ക്കാലത്താണ് ഇത് അധികവും ഉപയോഗത്തിലുള്ളത്.
ശരീരത്തിന് ആരോഗ്യവും ഉന്മേഷവും നല്‍കുന്നതിന് പതിവായി ക്യമ്പള കഴിക്കുന്നത് നല്ലതാണ്. കറികളില്‍ മാത്രമല്ല ജ്യൂസ് തയ്യാറാക്കി കുടിക്കാനും കുമ്ബളങ്ങ ഉചിതമാണ്.കണ്ണിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
വിറ്റാമിൻ എ തുടങ്ങി സുപ്രധാന പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ കുമ്ബളങ്ങ ജ്യൂസ് കാഴ്ച്ച ശക്തി മെച്ചപ്പെടുത്തിയേക്കാം. വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിൻ ബി, വിറ്റാമിൻ സി എന്നിവയും വിറ്റാമിൻ എ, വിറ്റാമിൻ കെ, വിറ്റാമിൻ ഇ എന്നിവയും കുമ്പളങ്ങയില്‍ ഉണ്ട്. മതിയായ അളവില്‍ ഇരുമ്പ് ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയവയുടെ സാന്നിധ്യവും ഇതിലുണ്ട് എന്ന് ഫിസിഷ്യനായ ഡോ. ദിലീപ്. ജി പറയുന്നു.
കൊളസ്ട്രോള്‍ കുറയ്ക്കുന്നു
കുമ്ബളങ്ങ ജ്യൂസ് രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിക്കുകയും, കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇതിലൂടെ ഹൃദ്രോഗ സാധ്യത ഒഴിവാക്കാൻ സാധിച്ചേക്കാം.
യുടിഐയുടെ അപകടസാധ്യത കുറയ്ക്കുന്നു
കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നവരില്‍ മൂത്രനാളത്തിലെ അണുബാധ കുറഞ്ഞിരിക്കും. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നും ഡോ. ദിലീപ് പറയുന്നുണ്ട്.
ശരീരത്തിലെ ജലാംശം നിലനിർത്തുന്നു
കുമ്പളങ്ങയില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത് ഒരു മികച്ച ഹൈഡ്രേറ്ററായി പ്രവർത്തിക്കുന്നു. വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ജലാംശം വീണ്ടെടുക്കുവാനും നിർജ്ജലീകരണം തടയാനും സാധിക്കും.ഇത് ചർമ്മത്തിൻ്റെയും മുടിയുടേയും ആരോഗ്യത്തേയും സ്വാധീനിക്കുന്നു.
മെച്ചപ്പെട്ട ദഹനം
കുമ്പളങ്ങയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനസഹായിയായി പ്രവർത്തിക്കുന്നു. നെഞ്ചെരിച്ചില്‍, ദഹനക്കേട് എന്നിവയില്‍ നിന്നും ആശ്വസം നല്‍കുന്നു. ദഹനപ്രക്രിയയില്‍ സ്വാധീനം ചെലുത്തുന്നതിനാല്‍ വിശപ്പ് ശമിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്ന അവസ്ഥ ഒഴിവാക്കി ശരീരഭാര നിയന്ത്രണത്തിന് സഹായിക്കുന്നു. വളരെ കുറച്ച് കലോറി മാത്രമാണ് ഇതില്‍ ഉള്ളത്.
വീക്കം കുറയ്ക്കുന്നു
കുമ്പളങ്ങയുടെ ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ മുഖക്കുരു, എക്സിമ, തുടങ്ങിയ ചർമ്മ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.
വൃക്കയുടെ ആരോഗ്യം
കുമ്പളങ്ങയുടെ ഡൈയൂററ്റിക് ഗുണങ്ങള്‍ വിഷവസ്തുക്കളെ പുറന്തള്ളുന്നതിലൂടെ വൃക്കകളുടെ പ്രവർത്തനത്തെ സുഗമമാക്കുന്നതിന് സഹായിക്കുന്നു.
ഇങ്ങനെ ധാരാളം ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ടെങ്കിലും ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശപ്രകാരം മാത്രമേ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഇവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാറ്റങ്ങള്‍ കൊണ്ടു വരാവൂ. പ്രത്യേകിച്ച് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരാണെങ്കില്‍ ഏറെ കരുതല്‍ വേണം.
മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.