ശക്തമായ കാറ്റും മഴയും: ഛത്രപതി ശിവാജിയുടെ കൂറ്റന്‍ പ്രതിമ തകര്‍ന്നു വീണു; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് 8 മാസം മുമ്പ്, നിര്‍മ്മാണത്തിലെ അപാകയെന്ന് പ്രതിപക്ഷം,

മുംബൈ: മഹാരാഷ്ട്രയിലെ സിന്ദുദുര്‍ഗില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഛത്രപതി ശിവാജിയുടെ കൂറ്റന്‍ പ്രതിമ തകര്‍ന്നു വീണു. 35 അടി ഉയരമുള്ള പ്രതിമ തിങ്കളാഴ്ച ഉച്ചയോടെയാണ് നിലംപൊത്തിയത്.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 4ന് നാവികസേനാ ദിനത്തിലാണ് പ്രധാനമന്ത്രി പ്രതിമ അനാഛാദനം ചെയ്തത്.

ശക്തമായ കാറ്റിലും മഴയിലുമാണ് പ്രതിമ തകര്‍ന്നതെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. നാവികസേനയാണ് പ്രതിമ നിര്‍മിച്ചതും രൂപകല്‍പന ചെയ്തതും. ഛത്രപതി ശിവാജി മഹാരാജിന്റെ പുതിയ പ്രതിമ അതേ സ്ഥലത്ത് നിര്‍മ്മിക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കും. നേവി ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച സ്ഥലം പരിശോധിക്കുമെന്നും ഷിന്‍ഡെ അറിയിച്ചു. 

അതേസമയം അഴിമതിയും നിര്‍മ്മാണത്തിലെ അപാകതകളുമാണ് പ്രതിമ തകരാന്‍ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിമ തകര്‍ന്നതില്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. 

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി രവീന്ദ്ര ചവാന്‍ സ്ഥലം സന്ദര്‍ശിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കോണ്‍ട്രാക്ടര്‍മാര്‍, ശില്‍പ്പികള്‍ തുടങ്ങിയവര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !