യുകെയിലെ ലിവർപൂളിനടുത്ത് രാവിലെ 11.50 ന് നടന്ന ടെയ്‌ലർ സ്വിഫ്റ്റ് പ്രമേയമാക്കിയ യോഗ ക്ലാസിന് സമീപം കത്തി ആക്രമണത്തിൽ കുട്ടികളടക്കം നിരവധി പേർക്ക് കുത്തേറ്റു.
3 കൊച്ചു കുട്ടികൾ തിങ്കളാഴ്ച ആശുപത്രിയിൽ മരിച്ചു. ആലിസ് ദസിൽവ അഗ്വിയർ (9), ബെബെ കിംഗ് (6), എൽസി ഡോട്ട് സ്റ്റാൻകോംബ് (7) എന്നിവരാണ് തിങ്കളാഴ്ച മാരകമായ കുത്തേറ്റു മരിച്ചത്. മറ്റ് എട്ട് കുട്ടികൾക്ക് കുത്തേറ്റിട്ടുണ്ട്, അഞ്ച് പേർ ഗുരുതരാവസ്ഥയിലാണെന്നും കൂടാതെ രണ്ട് മുതിർന്നവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ആറിനും 11നും ഇടയിൽ പ്രായമുള്ള രണ്ട് മുതൽ ആറ് വരെയുള്ള സ്കൂൾ വർഷങ്ങളിലെ കുട്ടികൾക്കായി ടെയ്‌ലർ സ്വിഫ്റ്റ് പ്രമേയത്തിലുള്ള യോഗ ക്ലാസ് നടക്കുന്ന ദ ഹാർട്ട് സ്‌പേസ് സ്റ്റുഡിയോയിൽ ഇന്നലെ ആയിരുന്നു സംഭവം.
ഹാർട്ട് സ്ട്രീറ്റിലെ ഡാൻസ് സ്റ്റുഡിയോയിൽ നടന്ന സംഭവത്തെത്തുടർന്ന്, നിയമപരമായ കാരണങ്ങളാൽ പേര് വെളിപ്പെടുത്താൻ കഴിയാത്ത 17 വയസ്സുള്ള ആൺകുട്ടി കൊലപാതകത്തിനും കൊലപാതകശ്രമത്തിനും പ്രതിയായി കസ്റ്റഡിയിൽ തുടരുന്നു.
കത്തികുത്തിനെ തുടർന്ന് സൗത്ത്പോർട്ടിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നു. സൗത്ത്പോർട്ടിൽ ചൊവ്വാഴ്ച വൈകീട്ട് നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം സൗത്ത്‌പോർട്ടിലെ അറ്റ്കിൻസൺ കലാവേദിക്ക് പുറത്ത് നൂറുകണക്കിന് ആളുകൾ പ്രതിഷേധിച്ചു, പൂക്കളും സ്മരണ കാർഡുകളും അർപ്പിക്കുമ്പോൾ പലരും കണ്ണീരോടെ കൊച്ചു കുട്ടികളെ ഓർത്തു വിലപിച്ചു.
തീവ്ര വലതുപക്ഷ മുദ്രാവാക്യങ്ങൾ മുഴക്കിയ പ്രകടനക്കാർ സെൻ്റ് ലൂക്ക്സ് റോഡിൽ പോലീസുമായി ഏറ്റുമുട്ടി. തുടർന്ന് സൗത്ത്പോർട്ടിലെ ഒരു പള്ളിക്ക് പുറത്ത് പ്രതിഷേധം നടന്നു. കല്ലുകളും കുപ്പികളും പടക്കങ്ങളും തൊടുത്തുവിടുകയും പോലീസ് വാനുകൾ ആക്രമിക്കുകയും ചെയ്‌തു. തീയിട്ടതായി കാണിക്കുന്ന സോഷ്യൽ മീഡിയ ഫൂട്ടേജുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
തുടർന്ന് 39 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി നോർത്ത് വെസ്റ്റ് ആംബുലൻസ് സർവീസ് അറിയിച്ചു. എട്ട് ഉദ്യോഗസ്ഥർക്ക് ഒടിവുകൾ, മുറിവുകൾ, മൂക്ക് പൊട്ടിയതായി സംശയം, മസ്തിഷ്കാഘാതം എന്നിവയുൾപ്പെടെ ഗുരുതരമായ പരിക്കുകൾ ഏറ്റതായി നേരത്തെ മെർസിസൈഡ് പോലീസ് പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.