വെക്സ്ഫോർഡ് കൗണ്ടിയിൽ വിശുദ്ധകുറിയാക്കോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു.

അയർലണ്ട്: വെക്സ്ഫോർഡ് കൗണ്ടിയിൽ വിശുദ്ധകുറിയാക്കോസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായ സെ. കുര്യാക്കോസ് യാക്കോബായ സുറിയാനി ചാപ്പലിൽ ജൂലൈ 27 ന് ശനിയാഴ്ച്ച വിശുദ്ധകുറിയാക്കോസ് സഹദായുടെ ഓർമ്മപ്പെരുന്നാളും ഭക്ത്യാദരപൂർവ്വം ആചരിച്ചു.

വെക്സ്ഫോർഡിലുള്ള  ക്ലൊണാർഡ് പള്ളിയിൽ രാവിലെ വിശുദ്ധ കുർബ്ബാനയും വിശുദ്ധ കുര്യാക്കോസ് സഹദായോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനയും വർണ്ണശബളമായ പ്രദിക്ഷണവും നടത്തുകയുണ്ടായി. 

തുടർന്ന് ഭക്തജനങ്ങൾക്കായി പെരുന്നാൾ നേർച്ചയായി നെയ്യപ്പം വിതരണവും ബാൺ ടൗൺ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സ്നേഹവിരുന്നും നടത്തുകയുണ്ടായി. പെരുന്നാൾ ശുശ്രൂഷകൾക്ക് ഇടവകവികാരിമാരായ ജോബിമോൻ സ്കറിയാ അച്ചനും, ബിബിൻ ബാബു അച്ചനും കാർമ്മികത്വം വഹിച്ചു.

വെക്സ്ഫോർഡ് കൗണ്ടിയിലെ മലയാളി സമൂഹത്തിൽ ആദ്യമായി നടത്തിയ പെരുന്നാൾ എന്ന നിലയിൽ പരിശുദ്ധ യാക്കോബായ സുറിയാനി സഭക്ക് അഭിമാന മുഹൂർത്തമായിരുന്നു ഈ പെരുന്നാൾ. ഇടവകവികാരിമാരുടെ ആശീർവാദത്തോടെ ഈ വർഷത്തേ പെരുന്നാൾ സമാപിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !