മുതലെടുപ്പിന് മത്സരിക്കുന്ന സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഭക്ഷ്യവസ്തുക്കളും കമ്പിളിപുതപ്പുമായി അവിടേക്ക് ചെന്ന് ഫോട്ടോ ഷൂട്ട്‌ നടത്തരുത്.. വാങ്ങാൻ ആരുമില്ല..' ജീവിച്ചിരിക്കുന്നവർക്ക് വേണ്ടത് പുനരധിവാസമാണ്.

വയനാട്ടിൽ ഉണ്ടായ വൻ ഉരുൾ പൊട്ടലിൽ ജീവൻ നഷ്ടപെട്ടവർ എത്രയെന്ന് ഇനിയും സർക്കാർ സംവിധാനങ്ങൾക്ക് വ്യക്തതയില്ല.

നഷ്ടപ്പെട്ടത് ജീവനുകൾ മാത്രമല്ല വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൃഷിയും വളർത്തു മൃഗങ്ങളുമൊക്കെയാണ്. ജീവൻ നഷ്ടപ്പെട്ടവർക്ക് ഒപ്പം ഒലിച്ചു പോയത് അവരുടെ വസ്തുവകകൾകൂടിയാണ്. 

ദുരന്തത്തിൽ ജീവൻ തിരിച്ചു പിടിച്ച നൂറു കണക്കിന് ജനങ്ങൾക്ക് വേണ്ടത് അരിയും പയറും തുണിയും സോപ്പും ചീപ്പും കണ്ണാടിയുമല്ല.. പകരം പുനരധിവസിക്കാനുള്ള മാർഗവും മികച്ച ചികിത്സയുമാണ്. 

"ഇത് പ്രളയമല്ല ദുരന്തമാണ്.. മുതലെടുപ്പിന് മത്സരിക്കുന്ന സംഘടനകളും രാഷ്ട്രിയ പാർട്ടികളും ഭക്ഷ്യവസ്തുക്കളും കമ്പിളിപുതപ്പുമായി അവിടേക്ക് ചെന്ന് ഫോട്ടോ ഷൂട്ട്‌ നടത്തരുത്.. 

മികച്ച ചികിത്സയൊരുക്കാൻ സംസ്ഥാന സർക്കാരും ദുരന്തമുഖത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര മന്ത്രിയുടെ നേതൃത്വത്തിൽ വിവിധ സേനകളും ഉണ്ട്.. അവർ അവരുടെ പണി ഉത്തര വാദിത്തതോടെ ചെയ്യുന്നുണ്ട്..

കേരളമൊട്ടുക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ശേഖരിച്ച് അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത് സംഘടന വളർത്താൻ പെടാപ്പാട് പെടുന്നവർ മനസ്സിലാക്കേണ്ടത് മരണപെട്ടവർക്ക് സോപ്പും ചീപ്പും വസ്ത്രങ്ങളും ആവശ്യമില്ല,. 

ജീവിച്ചിരിക്കുന്നവർക്ക് വേണ്ടത് പുനരധിവാസമാണ്.. അത് നൽകാൻ സംസ്ഥാന സർക്കാരുമായി സഹകരിക്കുകയോ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയൊ ആണ് വേണ്ടത്...

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !