പത്തനംതിട്ട: ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച തിരുവല്ല നരഗരസഭയിലെ 8 ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്. റവന്യുവിഭാഗത്തിലെ വനിതകൾ അടക്കമുള്ള ജീവനക്കാർക്കാണ് നരഗരസഭ സെക്രട്ടറി നോട്ടീസയച്ചത്.
ജോലി സമയത്ത് ഓഫീസിൽ റീൽസ് ചിത്രീകരിച്ചു, ഇതിനായി ഓഫീസ് സംവിധാനം ദുരുപയോഗം ചെയ്തു, ദൃശ്യങ്ങൾ സാമൂഹിക മാധ്യങ്ങളിൽ പങ്കുവെച്ചത് പൊതുസമൂഹത്തിൽ നഗരസഭയ്ക്കും ജീവനക്കാർക്കും എതിരായ വികാരം ഉണ്ടാകാൻ കാരണമായി എന്നീ കുറ്റങ്ങളാണ് നോട്ടീസിലുള്ളത്.
മൂന്ന് ദിവസത്തിനുള്ളിൽ തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ കേരള സിവിൽ സർവ്വീസ് ചട്ടം അനുസരിച്ചും മുൻസിപ്പൽ ആക്ട് പ്രകാരവും ഉള്ള ശിക്ഷാ നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശനമായ അച്ചടക്കനടപടി ഉണ്ടാകുമെന്നാണ് നോട്ടീൽ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.