തൃശൂര്‍: തൃശൂർ ഒല്ലൂരിണ്ടായ വന്‍ ലഹരിമരുന്ന് വേട്ടയില്‍ കണ്ണൂര്‍ സ്വദേശി ഫാസില്‍ പിടിയിലായി. ഇന്നു പുലര്‍ച്ചെ തൃശൂര്‍ ഡാന്‍സാഫും, ഒല്ലൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഡാന്‍സാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാറില്‍ മാരക രാസലഹരിയായ എംഡിഎംഎ വന്‍തോതില്‍ കടത്തുന്നു എന്നായിരുന്നു വിവരം. തുടര്‍ന്ന് ഒല്ലൂര്‍ പൊലീസിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് ഫാസില്‍ പിടിയിലാവുന്നത്.
ഒല്ലൂരില്‍ നിന്നും തലൂരിലേക്ക് പോകുന്നതിനിടെ പിആര്‍ പടിയില്‍ വെച്ചാണ് പ്രതി പിടിയിലായത്. തുടര്‍ന്ന് വാഹനം പരിശോധിച്ചതില്‍ നിന്നും എംഡിഎംഎ കണ്ടെത്തി. തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും ആലുവയിലെ വീട്ടില്‍ കൂടുതല്‍ എംഡിഎംഎ സൂക്ഷിച്ചിട്ടുള്ള വിവരം ലഭിച്ചു.
ആലുവയിലെ വീട്ടില്‍ നിന്നും കാറില്‍ നിന്നുമായി രണ്ടര കിലോ എംഡിഎംഎയാണ് കണ്ടെത്തിയത്. കൊച്ചിയില്‍ നിന്നും തൃശൂരിലെ വിവിധ പ്രദേശങ്ങളില്‍ വിതരണം നടത്താനായി കൊണ്ടുവരുന്നതിനിടെയാണ് ഫാസില്‍ പിടിയിലായത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് പ്രതി എംഡിഎംഎ എത്തിക്കുന്നത്. ലഹരി മരുന്നു കടത്താന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ നിന്നും കണ്ടെത്തി ലഹരി വസ്തുവിന് മാര്‍ക്കറ്റില്‍ മൂന്ന് കോടിയിലധികം വില വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.