ഓരോ പൊതി അഴിക്കുമ്പോഴും ഞെട്ടി എയര്‍പോര്‍ട്ട് അധികൃതര്‍; ഷവര്‍മയ്ക്കുള്ളില്‍ ചിക്കനല്ല, ഒളിപ്പിച്ചിരുന്നത് നോട്ടുകള്‍,

കുവൈത്ത് സിറ്റി: ഈജിപ്തിനെ ഞെട്ടിച്ച്‌ കെയ്റോ അന്താരാഷ്ട്ര വിമാനത്താവളക്കിലെ കള്ളക്കടത്ത്. ഷവർമക്കുള്ളില്‍ ഒളിപ്പിച്ച ഒരു മില്യണ്‍ പൗണ്ടുകള്‍ ഉള്‍പ്പെട്ട കള്ളക്കടത്ത് ശ്രമമാണ് കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.

ഷവർമ ഭക്ഷണത്തിനുള്ളില്‍ 1,253,000 പൗണ്ട് കടത്താൻ ശ്രമിച്ച ഈജിപ്ഷ്യൻ പൗരനാണ് അറസ്റ്റിലായിട്ടുള്ളത്. കുവൈത്തിലേക്കുള്ള യാത്രക്കിടെയാണ് ഇയാളെ വിമാനത്താവള അധികൃതർ പിടികൂടിയത്.

കുവൈത്തിലേക്ക് പോകുന്ന ഈജിപ്ത് എയർ 615 നമ്പർ വിമാനത്തില്‍ യാത്രക്കാർക്കുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കുന്നതിനിടെയാണ് അറസ്റ്റ്. സംശയം തോന്നിയതോടെ ഈജിപ്ഷ്യൻ പൗരന്‍റെ ബാഗുകള്‍ പരിശോധിക്കുകയായിരുന്നു. സ്റ്റാൻഡേർഡ് പാസഞ്ചർ സ്ക്രീനിങ്ങില്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് സംശയം ഉയർന്നു.

 വ്യക്തിയുടെ ലഗേജുകള്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ എയർപോർട്ട് അധികൃതർ ഷവർമക്കുള്ളില്‍ വലിയ തുകകള്‍ ശ്രദ്ധാപൂർവ്വം ഒളിപ്പിച്ചതായി കണ്ടെത്തി. സുരക്ഷാ ജീവനക്കാരെ കബളിപ്പിക്കാനായിരുന്നു ഒളിച്ചുകളി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !