കിടങ്ങൂർ: യുവജനങ്ങളിൽ പരിസ്ഥിതിയോടും കൃഷിയോടുമുള്ള ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ കെ.സി.വൈ.എൽ അതിരൂപത തലത്തിൽ സംഘടിപ്പിക്കുന്ന കൃഷികൂട്ടം പദ്ധതിയുടെ ഉദ്ഘാടനം കിടങ്ങൂർ യൂണിറ്റ് ന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു.
കെ സി സി അതിരൂപത പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ കിടങ്ങൂർ ഇടവകയിലെ മുതിർന്ന കർഷകനായ ജോസ് കിടാരക്കുഴിയിൽ നിന്നും പച്ചക്കറിതൈകൾ മേടിച്ചു നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു .കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. കിടങ്ങൂർ ഫൊറോന വികാരി ഫാ.ജോസ് നെടുങ്ങാട്ട്, കെ.സി.വൈ.എൽ അതിരൂപത സെക്രട്ടറി ഷെല്ലി ആലപ്പാട്ട്, ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ്, കിടങ്ങൂർ യൂണിറ്റ് പ്രസിഡന്റ് ഷാരു സോജൻ എന്നിവർ നേതൃത്വം നൽകി.
കൃഷിക്കൂട്ടം പദ്ധതിയുടെ സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് ജോയൽ ടോമി വെള്ളച്ചാലിൽ ആണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.