ചിറ്റാറ്റുകര എട്ടാം വാർഡ് ഉപതിരഞ്ഞെടുപ്പ്: എസ്ഡിപിഐ കൺവെൻഷൻ സംഘടിപ്പിച്ചു.

കൊച്ചി: മന്നം :ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ സ്ഥാനാർഥി അജേഷ് എൻ എമ്മിൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.

പാർട്ടി സംസ്ഥാന സെക്രട്ടറി പി ആർ സിയാദ് ഉദ്ഘാടനം ചെയ്തു. തുടർച്ചയായിതെരത്തെടുത്തവരിൽ നിന്നു തന്നെ തുടരുന്ന അവഗണനയുടെ ദുരിതങ്ങൾ പേറുന്നവരായി മാറിയിരിക്കുകയാണ് വാർഡിലെ വോട്ടർമാർ. അതിന് അന്ത്യംകുറിച്ച് വിവേചനമില്ലാത്ത വികസനത്തിന് നേതൃത്വം നൽകാൻ എസ്ഡിപിഐ സാരഥി അജേഷ് എൻ എമ്മിനെ വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
പറവൂർ മണ്ഡലം പ്രസിഡണ്ട് നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം വി എം ഫൈസൽ, വിമൻ ഇന്ത്യ മൂവ്മെൻറ് സംസ്ഥാന പ്രസിഡണ്ട് സുനിതാ നിസാർ, പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് ഷമീർ മാഞ്ഞാലി,
ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ മുജീബ്, മണ്ഡലം സെക്രട്ടറി സുധീർ അത്താണി, സ്ഥാനാർത്ഥി അജേഷ് എൻ എം ,റിയാസ് പാറപ്പുറം എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !