ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ചെറുപയര്‍. പുട്ട്, അപ്പം, പത്തിരി, കഞ്ഞി എന്നിവയ്ക്കൊപ്പമെല്ലാം ചെറുപയര്‍ കഴിക്കാം.
സസ്യാധിഷ്ഠിത പ്രോട്ടീനും ശരീരത്തിനു ആവശ്യമായ അമിനോ ആസിഡുകളും ചെറുപയറില്‍ അടങ്ങിയിട്ടുണ്ട്. ചെറുപയര്‍ മുളപ്പിച്ചു കഴിക്കുന്നത് ആന്റി ഓക്സിഡന്റ് പ്രവര്‍ത്തനം വര്‍ധിപ്പിക്കാന്‍ സഹായിക്കും.ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ചെറുപയറിനു Nസാധിക്കും. ധാരാളം നാരുകള്‍ അടങ്ങിയ ചെറുപയര്‍ ഫൈബറിനാല്‍ സമ്പന്നമാണ്.
കുടലിന്റെ ആരോഗ്യത്തിനും മികച്ച ദഹനത്തിനും ചെറുപയര്‍ നല്ലതാണ്. പ്രതിരോധശേഷിയുള്ള അന്നജവും ചെറുപയറില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിരിക്കുന്ന ചെറുപയര്‍ പ്രമേഹ രോഗികള്‍ക്കും കഴിക്കാം. ചെറുപയറില്‍ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച ചെറുപയര്‍ സാലഡ്, ചെറുപയര്‍ പുഴുങ്ങിയത് എന്നിവ പ്രഭാത ഭക്ഷണമായി ശീലിക്കുന്നത് നല്ലതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.