ഗുരുവായൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു;

തൃശ്ശൂര്‍: ഗുരുവായൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഗുരുവായൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്സിലാണ് തീ പിടിച്ചത്. ഓടുന്ന ബസിൽ തീ പടർന്നതോടെ യാത്രക്കാർ പരിഭ്രാന്തിയിലായി. എതിരെ വന്ന യാത്രക്കാര്‍ തീ കണ്ട് ബഹളം വച്ചാണ് ബസ് നിർത്തിച്ചത്. മമ്മിയൂര്‍ ക്ഷേത്രത്തിനു സമീപം രാവിലെ 11 മണിയോടെയാണ് സംഭവം.

ഡിപ്പോയില്‍ നിന്ന് ബസ് പുറപ്പെട്ടയുടന്‍ മുന്‍വശത്ത് നിന്ന് പുക ഉയര്‍ന്നിരുന്നു. മമ്മിയൂര്‍ ക്ഷേത്രത്തിന് സമീപം എത്തിയതോടെ തീ ആളിക്കത്തി. എതിരെ വന്ന വാഹന യാത്രക്കാര്‍ ബഹളം വച്ചതോടെ ബസ് നിര്‍ത്തി. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും സമീപത്തെ കടകളില്‍ നിന്ന് അഗ്‌നിശമന ഉപകരണങ്ങള്‍ കൊണ്ടുവന്ന് തീയണച്ചു. യാത്രക്കാരെ മറ്റൊരു ബസ്സില്‍ കയറ്റി വിട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !