ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം: ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ത്ഥി മരിച്ചു.

കോട്ടയം: മണര്‍കാട് ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ത്ഥി മരിച്ചു. പാമ്പാടി വെള്ളൂര്‍ പീടികപ്പറമ്പില്‍ ഷോണ്‍ ജോ മാത്യു(22)വാണ് മരിച്ചത്.

ഗുരുതര പരിക്കേറ്റ സുഹൃത്ത് മണര്‍കാട് സ്വദേശി ആഷിഖ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മണര്‍കാട് സെന്റ് മേരീസ് കോളജിലെ അവസാന വര്‍ഷ ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ഥിയാണ് ഷോണ്‍. ഞായറാഴ്ച രാത്രി 12.30ന് കെ.കെ. റോഡിലായിരുന്നു അപകടം. കോട്ടയത്തെ തീയറ്ററില്‍ സിനിമ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. ഐരാറ്റുനടയില്‍ വച്ച്‌ നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. 

നാട്ടുകാരാണ് ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഇന്ന്  സെന്റ് മേരീസ് കോളജില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട് ഗ്രാമറ്റം-കൊല്ലംകുഴി ഭാഗത്തുള്ള വസതിയിലേക്ക് കൊണ്ടുപോകും. 

ഇന്ന് രാവിലെ 11 മുതല്‍ സെന്റ് മേരീസ് കോളജില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട് വൈകിട്ട്  മാങ്ങാനം ചിലമ്പക്കുന്ന് സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !