ക്വാറി ഉടമയുടെ കൊലപാതകം;ക്ലോറോഫോമും സർജിക്കൽ ബ്ലേഡും അമ്പിളിക്ക് എത്തിച്ചത് കൊലപാതകത്തിനെന്ന് അറിയാതെ, സുനിൽകുമാർ

തിരുവനന്തപുരം: ക്ലോറോഫോമും സർജിക്കൽ ബ്ലേഡും അമ്പിളി എന്ന സജികുമാറിന് എത്തിച്ചത് കൊലപാതകത്തിനെന്ന് അറിയാതെയെന്ന് സുനിൽകുമാർ പോലീസിന് മൊഴി നൽകിയതായി റിപ്പോർട്ട്. ഞായറാഴ്ച രാത്രിയാണ് സുനിൽകുമാർ പോലീസിന് കീഴടങ്ങിയത്. വക്കീലുമൊത്താണ് ഇയാൾ കളിയിക്കാവിള പോലീസ് സ്റ്റേഷനിൽ ഹാജരായത്.

സുനിൽകുമാറിന്റെ കാറിലാണ് താൻ കളിയിക്കാവിളയില്‍ കൊലപാതകത്തിനായി എത്തിച്ചേർന്നത് എന്നാണ് അമ്പിളിയുടെ മൊഴി. തനിക്ക് സുനിൽകുമാർ വസ്ത്രങ്ങൾ വാങ്ങി നൽകിയെന്നും അമ്പിളി മൊഴി കൊടുത്തിട്ടുണ്ട്.സുനിൽകുമാറിന്റെ കാർ കുലശേഖരത്തിന് സമീപത്തായി ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലും കർണാടകത്തിലുമെല്ലാം അന്വേഷണം നടത്തിവരുമ്പോഴാണ് സുനില്‍കുമാർ കീഴടങ്ങിയത്.സുനിൽകുമാറിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. 

മാർത്താണ്ഡത്തെ രഹസ്യകേന്ദ്രത്തിൽ വെച്ചാണ് ചോദ്യം ചെയ്യൽ. കളിയിക്കാവിളയിൽ വെച്ചാണ് താൻ ദീപുവിനെ കൊല്ലാൻ പോകുകയാണെന്ന് അമ്പിളി തന്നോട് പറഞ്ഞതെന്ന് സുനിൽകുമാർ പറയുന്നു. എന്നാല്‍ ഇയാളുടെ മൊഴി മൂന്നാംപ്രതിയായ പ്രവീൺ ചന്ദ്രന്റെ മൊഴിയുമായി പൊരുത്തപ്പെടുന്നില്ലെന്ന പ്രശ്നമുണ്ട്. 

ചുഴാറ്റുകോട്ട അമ്പിളി എന്ന സജികുമാർ സ്വയം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് ക്വാറി ഉടമ ദീപുവിനെ കൊല ചെയ്തതെന്ന സംശയവും പോലീസിനുണ്ട്. എന്നാൽ ഇതുറപ്പിക്കാൻ മറ്റ് പ്രതികളെ വിശദമായി ചോദ്യം ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ട്. ഈ ജോലികളാണ് ഇപ്പോൾ നടന്നിവരുന്നത്. കേസിലെ മറ്റ് പ്രതികൾ അമ്പിളിയുടെ പദ്ധതിയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന നിലപാടാണ് എടുത്തിരിക്കുന്നത്. 

മൂന്നാംപ്രതിയായ പ്രവീൺ ചന്ദ്രൻ കേസിൽ നേരിട്ട് ഇടപെട്ടിട്ടില്ലെന്നാണ് മൊഴി നൽകിയത്. അമ്പിളിയും സുനിൽകുമാറും സംസാരിക്കുമ്പോൾ ഇയാൾ ഒപ്പമുണ്ടായിരുന്നു. ഇതിനാൽ ഗൂഢാലോചനാ കേസ് ഇയാൾക്കെതിരെയുണ്ട്. മറ്റൊരാൾ നൽകിയ ക്വട്ടേഷനാണ് കൊലപാതകമെന്നാണ് അമ്പിളി പോലീസിന് മൊഴി നൽകിയിരുന്നത്. 

തന്റെ പേരിലുള്ള കോടികളുടെ ഇൻഷൂറൻസ് തുക കുടുംബാംഗങ്ങൾക്ക് ലഭിക്കാനും അതുവഴി തനിക്കുള്ള ഭാരിച്ച കടം വീട്ടാനുമായി കൊല്ലപ്പെട്ട ദീപു തന്നെ ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്ന് വരുത്താനും അമ്പിളി ശ്രമിച്ചിരുന്നു. എന്നാൽ ഇതെല്ലാം പോലീസിന്റെ അന്വേഷണത്തിൽ പൊളിഞ്ഞു. 

കേരള- തമിഴ്നാട് അതിർത്തിയായ കളിയിക്കാവിള ഒറ്റാമരത്ത് വെച്ചായിരുന്നു കൊലപാതകം. കന്യാകുമാരി എസ്‌പി സുന്ദര വദനത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. കൊലപാതകത്തിന് പിന്നാലെ കാറിനുള്ളിൽ നിന്ന് ഒരാൾ ഇറങ്ങിപ്പോയതിൻറെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അമ്പിളി പിടിയിലാകുന്നത്. 

മൂന്ന് കൊലപാതക കേസുകൾ അടക്കം 50 ലേറെ കേസുകളിൽ പ്രതിയാണ് ചൂഴാറ്റുകോട്ട അമ്പിളി. ദീപുവിന്റെ പക്കൽ 10 ലക്ഷം രൂപയുണ്ടായിരുന്നു. തമിഴ്നാട്ടില്‍ ഒരു ബിസിനസ് ഡീൽ ഉറപ്പിക്കാൻ പോയതായിരുന്നു ദീപു. ഇതിനായി കരുതിയതായിരുന്നു 10 ലക്ഷം രൂപ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

മാപ്പു കൊടുക്കില്ല ആ മനസ്സുകൾ: കണ്ണീരോടെ പ്രിയതമ | NAVEEN BABU | നവീൻ ബാബുവിന് വിട ചൊല്ലി നാട്

കേരളാ കോൺഗ്രസ് വാർധക്യ പെൻഷന് അപേക്ഷ കൊടുത്തു സ്ഥലം കാലിയാക്കണം | Shone George | #keralacongrass

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !