എറണാകുളം: പെരുമ്പാവൂർ വട്ടക്കാട്ടുപടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു. ഒഡിഷ സ്വദേശി ആകാശ് ഡിഗല്‍ (34) ആണ് കൊല്ലപ്പെട്ടത്.
കൊലപാതകം നടത്തിയ ഒഡിഷ സ്വദേശി അഞ്ജന നായിക് ഓടിരക്ഷപ്പെട്ടു.രാവിലെ ഏഴരയോടെ വട്ടക്കാട്ടുപടി നെടുംപുറത്താണ് സംഭവം നടന്നത്. ആകാശും അഞ്ജനയും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുത്തേറ്റ ആകാശിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്റെ വാടക കെട്ടിടത്തിലാണ് ആകാശ് കുടുംബമായി താമസിച്ചിരുന്നത്. ഇതേ കെട്ടിടത്തിലാണ് അഞ്ജനയും താമസിച്ചിരുന്നത്.
മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി പെരുമ്പാവൂർ പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.