ബംഗളൂരു: കോഴിക്കോട് സ്വദേശി അർജുന്റെ ലോറി കണ്ടെത്തിയതായി സൂചന. പുഴയില്‍ നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകള്‍.
എകെഎം അഷ്റഫ് എംഎല്‍എ ആണ് സൂചനകള്‍ മാദ്ധ്യമങ്ങളോട് പങ്കുവച്ചത്. . അർജുന് വേണ്ടി ഒൻപതാം ദിവസമാണ് തിരച്ചില്‍ തുടരുന്നത്. അതേസമയം ലോറി കണ്ടെത്തിയ വിവരം ഔദ്യോഗികമായി രക്ഷാ പ്രവർത്തകരോ അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല.തട്ടുകടയുടെ പുറകിലുള്ള പുഴയുടെ ഭാഗത്ത് ആണ് ലോറിയുള്ളത് പുറത്തുവരുന്ന വിവരം. ഇവിടെ മണ്ണെടുക്കുന്നത് തുടരുകയാണ്. നിരവധി ജെസിബികളാണ് ഇവിടെ എത്തിയിട്ടുള്ളത്.
ലോഹത്തിന്റെ സാന്നിദ്ധ്യം ഈ മേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് അർജുന്റെ ലോറിയാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. ഈ ഭാഗത്ത് ആയിരുന്നു അർജുൻ വാഹനം നിർത്തിയിട്ടിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.