അശ്രദ്ധ ജീവനെടുത്തു: സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികള്‍ ട്രെയിനിടിച്ച്‌ മരിച്ചു; അപകടം ഇയര്‍ഫോണ്‍ വച്ച്‌ പാട്ടു കേട്ടുകൊണ്ട് റെയില്‍വെ ട്രാക്കില്‍ ഇരിക്കെ,

ലക്നൗ: ട്രെയിനിടിച്ച്‌ രണ്ടു കുട്ടികള്‍ മരിച്ചു. ഉത്തർപ്രദേശിലെ ഗാസിപൂരിലാണ് സംഭവം. രാജ്ദെപൂർ സ്വദേശികളായ സമീർ (15), സാകിർ അഹമദ് (16) എന്നിവരാണ് മരിച്ചത്.

രണ്ട് പേരും ചെവിയില്‍ ഇയർഫോണ്‍ വച്ച്‌ ഉച്ചത്തില്‍ പാട്ടു കേട്ടുകൊണ്ട് ഇരിക്കുന്നതിനിടെയായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു.

മരണപ്പെട്ട ഇരുവരും സുഹൃത്തുക്കളാണെന്ന് കോട്‍വാലി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ദീൻദയാല്‍ പാണ്ഡെ പറഞ്ഞു.കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ഉച്ചത്തില്‍ പാട്ടുവെച്ച്‌ റെയില്‍വെ ട്രാക്കില്‍ ഇരിക്കുകയായിരുന്നു രണ്ട് പേരും. 

ട്രെയിൻ അടുത്തെത്തിയിട്ടും ഹോണ്‍ മുഴക്കിയിട്ടും രണ്ട് പേരും അറിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. ട്രെയിൻ ഇടിച്ച്‌ ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു.

 മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചെന്നും സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ ദീൻദയാല്‍ പാണ്ഡെ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !