തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ ചികിത്സയ്ക്കിടെ അബോധാവസ്ഥയിലായി യുവതി മരിച്ച, സംഭവത്തിൽ (ശരത് ഭവനിൽ കൃഷ്ണ തങ്കപ്പൻ(28) ജനറൽ ആശുപത്രിയിലെ ഡോക്ടർ ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക, നഷ്ടപരിഹാരം ലഭ്യമാക്കുക തുടങ്ങിയ ബന്ധുക്കളുടെ ആവശ്യങ്ങളിൽ തീരുമാനമുണ്ടായില്ല.
ഭർത്താവിന് സർക്കാർ ജോലി, നെയ്യാറ്റിൻകരയിൽ പ്രതിഷേധം സംഘടിപ്പിച്ചവർക്കെതിരെ കേസ് എടുക്കാൻ പാടില്ല തുടങ്ങിയവയാണ് കൃഷ്ണയുടെ ബന്ധുക്കളുടെ ആവശ്യം.ഇതിൽ നടപടി ഉറപ്പാക്കാമെന്ന് അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് രേഖാമൂലം എഴുതി നൽകിയതിനെത്തുടർന്നാണ് ഞായറാഴ്ച രാത്രി പതിനൊന്നോടെ നെയ്യാറ്റിൻകരയിലെ പ്രതിഷേധം ബന്ധുക്കളും കോൺഗ്രസ്, ബിജെപി പ്രവർത്തകർരും അവസാനിപ്പിച്ചത്.
എന്നാൽ, ഇന്നലെ വൈകിയും ഈ ഉറപ്പുകളിൽ അനുകൂല മറുപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നു ബന്ധുക്കൾ പറഞ്ഞു. മെഡിക്കൽ റിപ്പോർട്ടിലെ തിരിമറികൾ തെളിവു സഹിതം കാണിച്ചിട്ടും അതു തയാറാക്കിയവർക്കെതിരെ അന്വേഷണം നടത്തിയിട്ടില്ല.
നടപടികൾ വൈകിയാൽ കുടുംബ സമേതം അനിശ്ചിതകാല സമരം നടത്തുമെന്നു ബന്ധുക്കൾ അറിയിച്ചു. ഇന്നലെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവർ കൃഷ്ണയുടെ വീട്ടിലെത്തി.
15ന് ആണു കൃഷ്ണ ഭർത്താവിനൊപ്പം നെയ്യാറ്റിൻകര ജനറൽ ആശുപത്രി ഒപിയിൽ രാവിലെ 11.30ന് സർജനായ ഡോക്ടർ വിനുവിനെ കണ്ടത്. പരിശോധനകൾക്ക് ശേഷം വാർഡിൽ പ്രവേശിപ്പിച്ചു. കൃഷ്ണയ്ക്കു ശ്വാസംമുട്ടൽ ആണെന്നും ഉടനെ വാർഡിൽ വരണമെന്നും ശരത്തിനെ അറിയിച്ചു.
വാർഡിൽ എത്തുമ്പോൾ ഡോക്ടർമാരും നഴ്സുമാരും കൂടി നിൽക്കുന്നതാണ് കണ്ടതെന്നും ഭാര്യയ്ക്കു ബോധം ഉണ്ടായിരുന്നില്ലെന്നും ശരത് പറഞ്ഞു. ആരും കൂടെ ഇല്ലാതിരുന്ന സമയത്ത് കൃഷ്ണയ്ക്കു കുത്തിവയ്പ് നൽകിയതായും ഇതിനു ശേഷമാണ് അലർജി പ്രശ്നം ഉണ്ടായി ബോധം നഷ്ടമായതെന്നും ബന്ധുക്കൾ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.