ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പ്രസവത്തിനിടെ മരിച്ച യുവതിയുടെ ചിതാഭസ്മത്തില്‍ നിന്ന് സര്‍ജിക്കല്‍ ബ്ലേഡ് കണ്ടെത്തി. സംഭവം കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിന് ഇടയാക്കിയതോടെ, പ്രസവത്തിനായി പ്രവേശിപ്പിച്ച ആശുപത്രിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.
മീററ്റിലാണ് നാടിനെ നടുക്കിയ സംഭവം. നവ്നീത് കൗര്‍ എന്ന യുവതിയാണ് മവാനയിലെ ജെകെ ആശുപത്രിയില്‍ പ്രസവത്തിനിടെ മരിച്ചത്. പ്രസവ ശസ്ത്രക്രിയക്കിടെയാണ് യുവതിക്ക് മരണം സംഭവിച്ചത്.തുടര്‍ന്ന് അന്ത്യകര്‍മങ്ങള്‍ ഗ്രാമത്തില്‍ നടത്തി. ശവസംസ്കാര ചടങ്ങിന് ശേഷം കുടുംബാംഗങ്ങള്‍ യുവതിയുടെ ചിതാഭസ്മം ശേഖരിക്കുന്നതിനിടെയാണ് സര്‍ജിക്കല്‍ ബ്ലേഡ് കിട്ടിയത്.ശസ്ത്രക്രിയയ്ക്കിടെ ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ ചികിത്സാപിഴവ് ആകാമെന്നും സര്‍ജിക്കല്‍ ബ്ലേഡ് വയറിനുള്ളില്‍ മറന്നുവെച്ചതാകാമെന്നും കുടുംബം ആരോപിച്ചു.
സംഭവത്തെത്തുടര്‍ന്ന്, കുടുംബം നല്കിയ പരാതിയിലാണ് മീററ്റിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആശുപത്രിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്.
സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. 'ഡോക്ടര്‍മാരില്‍ നിന്ന് ഇത്തരമൊരു പിഴവ് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങള്‍ ആദ്യം ഇത് വിധിയായി അംഗീകരിച്ചു.
പക്ഷേ സര്‍ജിക്കല്‍ ബ്ലേഡ് കണ്ടെത്തിയത് ഞങ്ങളെ ഞെട്ടിച്ചു,'- സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഒരു കുടുംബാംഗം പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.