തിരുവനന്തപുരം: ഒരു ലിഫ്റ്റിനകത്ത് ഇരുട്ടില്‍ ഒറ്റയ്ക്ക് 42 മണിക്കൂര്‍. പുറം ലോകവുമായി ബന്ധപ്പെടാന്‍ ഒരു മാര്‍ഗവുമില്ല. അപായമണി കേട്ട് , തന്റെ നിലവിളി കേട്ട് ഓടിയെത്താന്‍ ആരുമില്ലാതെ, ധരിച്ച വസ്ത്രത്തില്‍ തന്നെ മലമൂത്ര വിസര്‍ജ്ജനം നടത്തേണ്ടിവന്ന രവീന്ദ്രന് നായര്‍ക്ക് നിസ്സായഹതയുടെ പരകോടിയില്‍ പൊട്ടികരയുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു.
ലിഫ്റ്റിന് സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന മുന്നറിയിപ്പ് ബോർഡ് ഒന്നുമുണ്ടായിരുന്നില്ല. ബോർഡ് ഉണ്ടായിരുന്നെങ്കില്‍ ആ ലിഫ്റ്റില്‍ കയറുകയില്ലായിരുന്നു. ലിഫ്റ്റ് തകരാർ ആയപ്പോള്‍ പലകുറി രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു.രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോള്‍ മരണക്കുറിപ്പ് എഴുതി. മരണക്കുറിപ്പ് ബാഗില്‍ വെച്ച് ലിഫ്റ്റിന്റെ കൈവരിയില്‍ തൂക്കിയിട്ടു. മരണകാരണം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു അങ്ങനെ എഴുതിയതെന്നും രവീന്ദ്രന് നായര്‍ വ്യക്തമാക്കി.
തന്റെ ദുരനുഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വ്യക്തിപരമായി നിയമ നടപടി സ്വീകരിക്കുന്നതില്‍ പാര്‍ട്ടിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും സി.പി.ഐ പ്രാദേശക നേതാവ് കൂടിയായ രവീന്ദ്രന് നായര്‍ പറഞ്ഞു.
മന്ത്രി വീണ ജോർജ് അപകടത്തില്‍പ്പെട്ട രവീന്ദ്രൻ നായരെ സന്ദർശിച്ചു.ഇനി ഇത്തരം അപകടം ഇല്ലാതിരിക്കാനുള്ള നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലിഫ്റ്റുകള്‍ക്ക് കേന്ദ്രീകൃത സംവിധാനങ്ങള്‍ വേണം . വീഴ്ച വരുത്തിയവർക്കെതിരെ കർശനമായ നടപടി ഉണ്ടാരുമെന്ന് മന്ത്രി അദ്ദേഹത്തോട് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.