അമരാവതി: ആറ് മാസം പ്രായമായ പെണ്‍കുഞ്ഞിനെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാള്‍ പിടിയില്‍. ബോയ്ന വെരിക്കയ്യ ദോറ (40) എന്നയാളാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലെ ഒരു ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന ക്രൂരത നടന്നത്.
കുഞ്ഞിൻ്റെ കുടുംബത്തിൻ്റെ അകന്ന ബന്ധുവായ ഇയാള്‍ അയല്‍ ഗ്രാമത്തിലാണ് താമസം. ഇന്നലെ വീട്ടിലെത്തി കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി സംഭവം വീട്ടുകാർ അറിഞ്ഞതോടെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ഞായറാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായും കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് അറയിച്ചു.
പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.