തിരുവനന്തപുരം: പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റില്‍ തിങ്കള്‍ രാവിലെ 10 മുതല്‍ പ്രവേശനം നേടാം. ആകെ 52,555 ഒഴിവുകളാണുള്ളത്. 57,712 അപേക്ഷകളില്‍ 57,662 എണ്ണം അലോട്ട്മെന്റിനായി പരിഗണിച്ചു.
ഓപ്ഷന് ഇല്ലാത്തതും മറ്റു കാരണങ്ങളാല്‍ അര്‍ഹതയില്ലാത്തതുമായ 50 അപേക്ഷകള്‍ ഒഴിവാക്കി. https://hscap.kerala.gov.in/ എന്ന വെബ്സൈറ്റില്‍ അലോട്ട്മെന്റ് വിവരങ്ങള്‍ ലഭ്യമാണ്.അലോട്ട്മെന്റ് ലഭിച്ചവര്‍ ചൊവ്വാഴ്ച വൈകീട്ട് നാലിന് മുമ്പ് ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് വിടുതല്‍ സര്‍ട്ടിഫിക്കറ്റിന്റെയും സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെയും ഒറിജിനല്‍ നിര്‍ബന്ധമായും ഹാജരാക്കണം.
മുഖ്യഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാന്‍ അവസരം ലഭിച്ചിരുന്നു.
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.