യുകെ: പീറ്റര്‍ബറോയിൽ നിര്യാതനായ മലയാളി സുഭാഷ് മാത്യു (45) വിൻ്റെ വ്യൂവിങ് സെറിമണി തിങ്കളാഴ്ച. കഴിഞ്ഞ ജൂൺ 18 ന് ആണ് പീറ്റർബറോ മലയാളികളെ നടുക്കിയ സുഭാഷിൻ്റെ മരണം സംഭവിച്ചത്.
നോർത്ത് വെസ്റ്റ് ആംഗ്ലിയ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ പീറ്റർബറോ സിറ്റി ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു.
ഇടുക്കി വണ്ടിപ്പെരിയാർ ആഞ്ഞിലിത്തോപ്പിൽ കുടുംബാംഗമായ സുഭാഷ് 2006 ലാണ് യുകെയിൽ എത്തിയത്. കണ്ണൂർ ജില്ലയിലെ എടൂർ ഞാറക്കാട്ടിൽ കുടുംബാംഗം മിനു ആണ് ഭാര്യ. ആഷേർ ഏക മകനാണ്. ഏക മകനും ഭാര്യ മിന്നുവിനും ഒപ്പമായിരുന്നു പീറ്റര്‍ബറോയില്‍ താമസിച്ചിരുന്നത്. പീറ്റര്‍ബറോ മലയാളി കമ്മ്യൂണിറ്റിയില്‍ വളരെയധികം സജീവമായ കുടുംബമായിരുന്നു സുഭാഷിന്റേത്.
വീട്ടില്‍ സുഭാഷും മകനും മാത്രമാണുണ്ടായിരുന്നത്. അച്ഛന്‍ ഉറങ്ങുകയാണെന്നാണ് മകന്‍ കരുതിയത്. തുടര്‍ന്ന് വിളിക്കാനും പോയില്ല. എന്നാല്‍ ജോലി കഴിഞ്ഞെത്തിയ ഭാര്യ സുഭാഷിനെ തിരക്കിയെത്തിയപ്പോഴാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും മരണം സംഭവിച്ചിരുന്നു. മറ്റു രോഗങ്ങളൊന്നും സുഭാഷിനെ അലട്ടിയിരുന്നില്ലായെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടു തന്നെ ആരോഗ്യവാനായിരുന്ന സുഭാഷിന്റെ മരണം പ്രദേശത്തെ സുഹൃത് വലയത്തിന് വലിയ ഞെട്ടലാണ് നല്‍കിയിരിക്കുന്നത്.
സുഭാഷ് മാത്യുവിന്റെ വ്യൂവിങ് സെറിമണി ജൂലൈ 8 തിങ്കളാഴ്ചയാണ് തീരുമാനിച്ചിരിക്കുന്നത്. സ്ട്രീമിംഗ് വെബ്സൈറ്റ് ആയ ഇവൻ്റ്സ് മീഡിയ യുകെ ഈ ചടങ്ങുകൾ തൽസമയം സംപ്രേഷണം ചെയ്യും. ലൈവ് കാണുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.