ആശ്വാസ വാർത്ത: വർഷത്തിൽ 2 തവണ കുത്തിവെയ്പ്: എച്ച് ഐ വി ചികിത്സയിൽ 100 ശതമാനം ഫലപ്രദമെന്ന് പഠനം,

ഉഗാണ്ട : ഒരു പുതിയ പ്രി-എക്‌സ്‌പോഷര്‍ പ്രൊഫിലാക്‌സിസ് മരുന്ന് വര്‍ഷത്തില്‍ രണ്ട് തവണ കുത്തിവെയ്ക്കുന്നത് യുവതികള്‍ക്ക് എച്ച്‌ഐവി അണുബാധയില്‍നിന്ന് പൂര്‍ണമായി സംരക്ഷണം നല്‍കുന്നുവെന്ന് ദക്ഷിണാഫ്രിക്കയിലെയും ഉഗാണ്ടയിലെയും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ കാണിക്കുന്നു.


ആറ് മാസത്തെ ലെനകാപവിര്‍ കുത്തിവെയ്പ് മറ്റ് രണ്ട് മരുന്നുകളെക്കാളും എച്ച്‌ഐവി അണുബാധയ്‌ക്കെതിരെ സംരക്ഷണം നല്‍കുമോയെന്ന് ട്രയലില്‍ പരിശോധിച്ചു. മൂന്ന് മരുന്നുകളും പ്രി-എക്‌സ്‌പോഷര്‍ പ്രൊഫിലാക്‌സിസ്( PrEP ) ആണ്.

ഈ മുന്നേറ്റം എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നുവെന്നും അടുത്തതായി എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും ദക്ഷിണാഫ്രിക്കന്‍ പഠനത്തിനു നേതൃത്വം നല്‍കിയ ഫിസിഷനും സയന്‌റിസ്റ്റുമായ ലിന്‍ഡ ഗെയ്ല്‍ ബെക്കര്‍ പറയുന്നു.

ലെനകാപവിറിന്‌റെയും മറ്റ് രണ്ട് മരുന്നുകളുടെയും ഫലപ്രാപ്തി പരിശോധിക്കുന്നതിനായി ഉഗാണ്ടയിലെ മൂന്ന് സൈറ്റുകളിലും ദക്ഷിണാഫ്രിക്കയിലെ 25 സൈറ്റുകളിലും 5000 പേരെ പങ്കെടുപ്പിച്ചുള്ള ഒന്നാം ട്രയല്‍ നടത്തിയിരുന്നു. ലെനാകാപവിര്‍ (Len LA) ഒരു ഫ്യൂഷന്‍ കാപ്‌സൈഡ് ഇന്‍ഹിബിറ്ററാണ്.

 എച്ച്‌ഐവിയുടെ ജനിതക സാമഗ്രികളെയും പുനരുല്‍പ്പാദനത്തിന് ആവശ്യമായ എന്‍സൈമുകളെയും സംരക്ഷിക്കുന്ന പ്രോട്ടീന്‍ ഷെല്ലായ എച്ച്‌ഐവി കാപ്‌സിഡിനെ ഇത് തടസപ്പെടുത്തുന്നു. ആറ് മാസത്തെ ഇടവേളയില്‍ ചര്‍മത്തിനടിയിലാണ് കുത്തിവെയ്പ് നല്‍കുക. 

മരുന്ന് ഉല്‍പ്പാദകരായ ഗിലെഡ് സയന്‍സസ് സ്‌പോണ്‍സര്‍ ചെയ്ത നിയന്ത്രിത പരീക്ഷണത്തില്‍ നിരവധി കാര്യങ്ങള്‍ പരിശോധിച്ചു. ലെനകാപവിറിന്‌റെ ആറ് മാസത്തെ കുത്തിവെയ്പ് സുരക്ഷിതമാണേയോന്നും ട്രുവാഡ എഫ്\ടിഡിഎഫിനെക്കാളും 16നും 25നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് എച്ച്‌ഐവി അണുബാധയില്‍നിന്ന് മികച്ച സംരക്ഷണം നല്‍കുന്നുണ്ടോയെന്നും പ്രാഥമിക ഘട്ടത്തില്‍ പരിശോധിച്ചു.

 പുതിയ പ്രതിദിന മരുന്നായ ഡിസ്‌കോവി എഫ്/ടിഎഎഫ് എഫ്\ടിഡിഎഫ് പോലെ ഫലപ്രദമാണോ എന്നാണ് രണ്ടാം ഘട്ടത്തില്‍ പരിശോധിച്ചത്. പുതിയ എഫ്/ടിഎഎഫിന് എഫ്\ടിഡിഎഫിനെക്കാള്‍ ഫാര്‍മോകൈനറ്റിക് ഗുണങ്ങളുണ്ട്.

 ഫാര്‍മോകൈനറ്റിക് എന്നത് ശരീരത്തിനകത്തേക്കും പുറത്തേക്കുമുള്ള മരുന്നിന്‌റെ ചലനത്തെ സൂചിപ്പിക്കുന്നു. എഫ്/ടിഎഎഫ് ഒരു ചെറിയ ഗുളികയാണ്. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ പുരുഷന്‍മാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുമിടയില്‍ ഇത് ഉപയോഗത്തിലുണ്ട്.

എച്ച്‌ഐവിയില്‍നിന്ന് ആളുകളെ സംരക്ഷിക്കുന്നതിന് തെളിയിക്കപ്പെട്ടതും വളരെ ഫലപ്രദവുമായ ഒരു പ്രതിരോധ സംവിധാനം തങ്ങളുടെ പക്കലുണ്ടെന്നത് മികച്ച പ്രതീക്ഷ നല്‍കുന്നതായി ഗവേഷകര്‍ പറയുന്നു.

 കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ 13 ലക്ഷം പുതിയ എച്ച്‌ഐവി അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് 2010ലെ 20 ലക്ഷം അണുബാധകളുമായി താരതമ്യം ചെയ്യുമ്ബോള്‍ കുറവാണെങ്കിലും 2030ഓടെ എയ്ഡ് അവസാനിപ്പിക്കണമെന്നുള്ള UNAIDSന്‌റെ ലക്ഷ്യം കൈവരിക്കാന്‍ തടസമാകും.

പ്രി-എക്‌സ്‌പോഷര്‍ പ്രൊഫിലാക്‌സിസ് (പ്രിപ്) മാത്രമല്ല പ്രതിരോധ ഉപകരണം. എച്ച്‌ഐവി പരിശോധന, ഗര്‍ഭ നിരോധന ഉറകള്‍, ലൈഗികമായി പകരുന്ന അണുബാധകള്‍ക്കുള്ള പരിശോധനയും ചികിത്സയും, പ്രസവസാധ്യതയുള്ള സ്ത്രീകള്‍ക്കുള്ള ഗര്‍ഭനിരോധന മാര്‍ഗം എന്നിവയ്‌ക്കൊപ്പം പ്രിപ് നല്‍കണം. ഈ ഓപ്ഷനുകള്‍ ഉണ്ടായിരുന്നിട്ടും പുരുഷന്‍മാര്‍ക്കിടയില്‍ പുതയ അണുബാധ തടയാന്‍ സാധിച്ചിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു.

 ചെറുപ്പക്കാര്‍ക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് ഗുളിക കഴിക്കാനോ കോണ്ടം ഉപയോഗിക്കാനോ ഉള്ള തീരുമാനം വെല്ലുവിളി നിറഞ്ഞതാണ്. വര്‍ഷത്തില്‍ രണ്ടുതവണ മാത്രം ഉപയോഗിക്കുന്ന ഈ പ്രതിരോധ സംവിധാനം ഏറെ ഗുണകരമായിരിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !