പ്രശസ്ത പിന്നണി ​ഗായകൻ പി.വി വിശ്വനാഥൻ അന്തരിച്ചു

 കണ്ണൂർ: പിന്നണി ഗായകൻ പി.വി വിശ്വനാഥൻ (55) അന്തരിച്ചു. ജയസൂര്യ അഭിനയിച്ച 'വെള്ളം' എന്ന സിനിമയിലൂടെയാണ് പിന്നണി ഗാനരം​ഗത്തേക്ക് കടക്കുന്നത്. ചിത്രത്തിലെ 'ഒരു കുറി കണ്ടു നാം' എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു

നിരവധി ആൽബങ്ങൾക്കും സംഗീതം ഒരുക്കിയിട്ടുണ്ട്. ഭക്തി​ഗാനങ്ങളും പാടിയിട്ടുണ്ട്. ​ഗാനമേള വേദികളിലും സജീവമായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് നടക്കും.

കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്താണ് വീട്. പരേതനായ പി വി കണ്ണന്റെയും മീത്തലെവളപ്പിൽ കാർത്യായനിയമ്മയുടെയും മകനായ വിശ്വനാഥൻ അവിവാഹിതനാണ്. സഹോദരങ്ങൾ: രാജം (കൊൽക്കത്ത), രത്നപാൽ (ജ്യോത്സ്യർ), സുഹജ (തലശേരി), ധനഞ്ജയൻ (എറണാകുളം).

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !