മുംബൈ: ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ അര്‍ബുദബാധിതരായ നിരവധി കുട്ടികള്‍ക്ക് ആശ്വാസമേകിയ 'മൈറ' വിരമിക്കുന്നു. 2023ലാണ് ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലെ ഒപിഡിയില്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ ക്രിയാത്മകമായി വീണ്ടെടുക്കുന്നതിന് ഡോഗ് തെറാപ്പി ആരംഭിക്കുന്നത്.
നീണ്ട ഒരു വര്‍ഷം ഒപിഡിയില്‍ എത്തുന്ന കുട്ടികള്‍ക്കൊപ്പം ഡാന്‍സ് ചെയ്തും ഇടപഴകിയും സന്തോഷിപ്പിച്ച മൈറ വ്യാഴാഴ്ചയാണ് വിരമിച്ചത്. 12 വയസായതോടെയാണ് വിരമിക്കല്‍. മൈറയ്ക്ക് യാത്രയ്പ്പ് നല്‍കുന്നതിന് അവര്‍ വീണ്ടും ഒത്തുകൂടി. കുട്ടികള്‍ക്കൊപ്പം കളിച്ച് സന്തോഷം പങ്കുവെച്ചാണ് മൈറ സേവനം അവസാനിപ്പിച്ചത്.ഗോൾഡൻ റിട്രീവർ ഇനത്തിപ്പെട്ട നായയാണ് മൈറ. ഉപേക്ഷിക്കപ്പെട്ട നായയായ മൈറയെ ഡോഗ് തെറാപ്പിസ്റ്റ് ആയ ബെഹ്റോസ് മിസ്ത്രി രക്ഷപ്പെടുത്തി പരിശീലനം നല്‍കുകയായിരുന്നു. സമഗ്രമായ ശിശുവികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇംപാക്ട് (ImPaCCT) ഫൗണ്ടേഷൻ്റെ പ്രോഗ്രാമിൻ്റെ ഭാഗമായായിരുന്നു ഡോഗ് തെറാപ്പി.
ബെഹ്റോസിനൊപ്പം മൈറയും ആഴ്ചയില്‍ രണ്ട് ദിവസം ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ചികിത്സയ്ക്കും പരിശോധനയ്ക്കും മടി കാണിക്കുന്ന കുട്ടികളുമായി ഇടപഴകാനും അവരെ സന്തോഷിപ്പിക്കാനും മൈറയ്ക്ക് പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്.
ദിവസവും 300-ലേറെ കുട്ടികളാണ് ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലെ ഒപിഡിയില്‍ ചികിത്സ തേടി വരുന്നത്. ഡോഗ് തെറാപ്പി ആരംഭിച്ചതു മുതല്‍ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെട്ടതായി അര്ബുദരോഗവിദഗ്ധനും അക്കാദമിക് ഡയറക്ടറുമായ ഡോ. ശ്രീപാദ് ബനവാലി പറഞ്ഞു.
ഡോഗ് തെറാപ്പി വൻ വിജയമായതോടെ പദ്ധതി തുടരാനാണ് തീരുമാനമെന്ന് ഇംപാക്ട് ഫൗണ്ടേഷന് അറിയിച്ചു. ഗോൾഡൻ റിട്രീവര്‍ ഇനത്തില്‍പെട്ട ഒരു വയസുള്ള സുഫി എന്ന മറ്റൊരു നായയെ ഇതിനായി പ്രത്യേക പരിശീലനം നല്കി വരികയാണ്. വൈകാതെ തന്നെ മൈറയ്ക്ക് പകരം സുഫി കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ എത്തുമെന്നും അധികൃതര്‍ അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.