പാരിസ്: ഒളിംപിക്സ് ഉദ്ഘാടന ചടങ്ങില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് സമാനമായ രീതിയില്‍ നടത്തിയ പാരഡി അവതരണം വിവാദത്തില്‍. ക്രിസ്ത്യന്‍ സമൂഹത്തെ അവഹേളിച്ചുവെന്ന് ആരോപിച്ച് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ച് എത്തിയിരിക്കുന്നത്.
ലിയനാര്‍ഡോ ഡാവിഞ്ചിയുടെ അന്ത്യ അത്താഴം പെയിന്റിങില്‍ യേശുക്രിസ്തുവും 12 ശിഷ്യന്മാരും ഇരിക്കുന്നതുപോലെയായിരുന്നു കലാകാരന്മാരുടെ പ്രകടനവും. നടുക്ക് ഒരു സ്ത്രീയാണ് ഉണ്ടായിരുന്നത്. നീല നിറത്തില്‍ ചായമിട്ട് പൂക്കളും പഴങ്ങളും കൊണ്ട് മാത്രം അല്പ്പമായി വസ്ത്രം ധരിച്ച ഒരാളുടെ പ്രകടനത്തിനെതിരെയും കടുത്ത വിമര്‍ശനം ഉയര്‍ന്നു.ഇയാളുടെ പിന്നില്‍ നിന്ന കലാകാരന്മാരും പെയിന്റിങിലേതുപോലെയാണ് നില്‍ക്കുന്നത്. ഇത് തന്റെ അവസാന അത്താഴം എന്ന് പറയുന്ന രീതിയിലുള്ള അഭിനയം ആണ് നീലകളര്‍ ശരീരത്ത് പൂശിയ കലാകാരന്റേതും.
മനുഷ്യര്‍ തമ്മില്‍ പരസ്പരം ആക്രമിക്കുന്നതിനെ ഹാസ്യാത്മകമായ രീതിയില്‍ അവതരിപ്പിക്കുകയായിരുന്നുവെന്നാണ് സംഘാടകരുടെ വിശദീകരണം,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.