എട്ട് വര്‍ഷമായി കോട്ടയംകാര്‍ സ്ഥിരം കാണുന്ന കാഴ്ച, ആഗസ്റ്റ് രണ്ടിന് അറിയാം അന്തിമ തീരുമാനം, ശാസനയുമായി ഹൈക്കോടതി,

കോട്ടയം: എട്ടുവർഷമായി അന്തരീക്ഷത്തില്‍ തുരുമ്പിച്ചു നില്‍ക്കുന്ന കോട്ടയത്തെ ആകാശപാതയുടെ കാര്യത്തില്‍ അന്ത്യശാസനവുമായി ഹൈക്കോടതി.

ആകാശപാത പൊളിക്കണോ നിലനിറുത്തണോ എന്ന് ആഗസ്റ്റ് 2ന് സർക്കാർ വ്യക്തമാക്കണമെന്നാണ് നിർദേശം. മാദ്ധ്യമപ്രവർത്തകനായ ശ്രീകുമാർ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

പണിതീർത്ത് തുറന്നുകൊടുക്കണമെന്ന് യു.ഡി.എഫും പൊളിച്ചു കളയണമെന്ന ആവശ്യവുമായി ഇടത്,ബി.ജെ.പി മുന്നണികളും കൊമ്പ് കോർത്ത് നില്‍ക്കുന്നതിനിടയിലാണ് ഹൈക്കോടതി ഇടപെടല്‍. 

ആകാശപാതയ്ക്ക് ബലക്ഷയമുണ്ടോയെന്ന് ഐ.ഐ.ടി വിദഗ്ദ്ധർ പരിശോധിച്ചിരുന്നു. ബലക്ഷയമെന്ന് ഇടതു,ബി.ജെ.പി നേതാക്കള്‍ വിശദീകരിക്കുമ്പോള്‍ ഒരു കുഴപ്പവുമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അവകാശ വാദം.

ആകാശപാതയുടെ തൂണുകള്‍ക്ക് തുരുമ്പിച്ചു ബലക്ഷയം സംഭവിച്ചെന്നാണ് പാലക്കാട് ഐ.ഐ.ടി ഹൈക്കോടതിക്ക് നല്‍കിയ റിപ്പോർട്ടില്‍ പറയുന്നത്. കേരള റോഡ് സേഫ്ടി അതോറിട്ടി, നാറ്റ്പാക്ക്, കിറ്റ്‌കോ, 

റവന്യൂ, മോട്ടോർ വെഹിക്കിള്‍, പി.ഡബ്ല്യുഡി, പൊലീസ് വകുപ്പുകളിലെ വിദഗ്ദ്ധസംഘം എന്നിവർ എസ്ക്കലേർ, ലിഫ്റ്റ് എന്നിവയ്ക്കാവശ്യമായ സ്ഥലമുണ്ടോ എന്നും പരിശോധിച്ചിരുന്നു.

സ്ഥലം ലഭിച്ചില്ല, തൂണ് വഴിയിലായി

2015ല്‍ 2.10 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം ആരംഭിച്ചത്. സി.എസ്.ഐ സഭ വക പെട്രോള്‍ പമ്പിരുന്ന സ്ഥലം ലഭ്യമാകാതെ വന്നതോടെ ഒരു തൂണ് വഴിയിലായി. മേല്‍ത്തട്ടുഭാഗം വെല്‍ഡ് ചെയ്തു പിടിപ്പിക്കേണ്ടി വന്നത് 

ബലക്ഷയമെന്ന ആരോപണമുയർത്തി. പദ്ധതിക്കായി ചെലവ് വരുന്ന 18 കോടി രൂപ വഹിക്കാനാകില്ലെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാർ നിയമസഭയില്‍ വ്യക്തമാക്കിയതോടെയാണ് ആകാശപാത വിവാദം വീണ്ടും കത്തികയറിയത്. 

പണി പൂർത്തിയാക്കണമെന്ന ആവശയവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ ഉപവാസസമരം നടത്തിയപ്പോള്‍ സി.പി.എം പ്രതിഷേധമാർച്ചുമായി രംഗത്തെത്തി.

സർക്കാർ മുഖംതിരിച്ചു

ശീമാട്ടി റൗണ്ട് ഭാഗത്തെ ഗതാഗതകുരുക്ക് കുറയ്ക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ പ്രത്യേക താത്പര്യമെടുത്തായിരുന്നു ആകാശപാത നിർമാണം തുടങ്ങിയതെങ്കിലും ഇടതു സർക്കാർ മുഖംതിരിച്ചതോടെ പണി തടസപ്പെട്ടു. എം.എല്‍.എ ഫണ്ട് ഉപയോഗിച്ചു പൂർത്തിയാക്കാൻ ശ്രമിച്ചെങ്കിലും തടസം നീങ്ങിയില്ല.

ആകാശപാത നിലനിറുത്തണമോ വേണ്ടയോ എന്നതില്‍ ഹൈക്കോടതിയില്‍ അന്തിമതീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുംഎ.കെ ശ്രീകുമാർ (ഹൈക്കോടതിയില്‍ ഹർജി നല്‍കിയ മാദ്ധ്യമപ്രവർത്തകൻ )

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"Greeshma |കുശാഗ്രബുദ്ധിയുള്ളക്രിമിനലാണ് ഗ്രീഷ്മ | Adv V.S Vineeth Kumar" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !