മന്ത്രിയുടെ തന്ത്രങ്ങൾ: കെ എസ് ആർടിസി റെക്കോഡ് കളക്ഷനുമായി ലാഭത്തിലേക്ക്, അപകടങ്ങളുടെ എണ്ണവും കുറഞ്ഞതായി കെ ബി ഗണേശ് കുമാർ,,

കൊച്ചി: കെഎസ്‌ആർ‌ടിസി ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന തുടങ്ങിയതോടെ അപകടങ്ങളുടെ എണ്ണം കുറഞ്ഞുവെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. 

ഇത് യാത്രക്കാരുടെയും റോഡിലൂടെ പോകുന്നവരുടെയും സുരക്ഷയ്ക്ക് കാരണമാകുന്നുണ്ട്. ഒരു കാരണവശാലും മദ്യപാനം അനുവദിക്കില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.

ഈ പരിശോധന മൂലം ഒരു പ്രതിസന്ധിയും ഉണ്ടാകുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അപകടങ്ങള്‍ കുറയുമ്പോള്‍ നല്‍കേണ്ട കോമ്പൻസേഷൻ തുകയും കുറയും. അപകടങ്ങള്‍ കുറഞ്ഞതോടെ കോടിക്കണക്കിന് രൂപയുടെ ലാഭമാണ് ഉണ്ടായത്. 

മൂന്നുമാസത്തിനുള്ളില്‍ റെക്കോർഡ് കളക്ഷൻ ആണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. കൊറോണ കാലത്ത് ഉണ്ടായിരുന്ന നഷ്ടത്തില്‍ നിന്നും കെഎസ്‌ആർടിസി ലാഭാകരമായി കര കയറിയെന്ന് മന്ത്രി കെബി ഗണേഷ് കുമാർ‌ വ്യക്തമാക്കി.

പരിശോധന നല്ല രീതിയില്‍ തന്നെ നടക്കുന്നുണ്ടെന്നും റിപ്പോർട്ട് ചെയ്യുന്ന മരണങ്ങളില്‍ കുറവ് ഉണ്ടായെന്നും മന്ത്രി പറഞ്ഞു. ഓണത്തിന് കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്പളം തീർത്തു കൊടുക്കാനുള്ള കണ്‍സോർഷ്യം രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ചർച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഗതാഗത മന്ത്രി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !