ആകാശവാണിയിലെ റിട്ട.ന്യൂസ് എഡിറ്ററും പത്രപ്രവര്‍ത്തക സംഘടനയുടെ ആദ്യകാല ശില്‍പ്പികളില്‍ പ്രധാനിയുമായ പി.ചന്ദ്രശേഖരന്‍ അന്തരിച്ചു,

തൃശുർ:  വടക്കാഞ്ചേരിയിൽ പന്നിയങ്കര ദുര്‍ഗാദേവിക്ഷേത്രത്തിനടുത്തുള്ള 'പ്രശാന്തി' വീട്ടിലായിരുന്നു അന്ത്യം.  ആകാശവാണിയില്‍ ചേരുന്നതിന് മുമ്പ് 1950-കളില്‍ കുറച്ചുകാലം മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. 

തപസ്യ കലാ-സാഹിത്യവേദി മുന്‍ കോഴിക്കോട് ജില്ല അധ്യക്ഷനും കോഴിക്കോട് അക്ഷരശ്ലോകസമിതിയിലെ മുതിര്‍ന്ന അംഗവുമാണ്.

പ്രശസ്തവേദപണ്ഡിതനും സാമൂഹികപരിഷ്‌കര്‍ത്താവുമായ വി.കെ.നാരായണഭട്ടതിരിപ്പാടിന്റെ മകനാണ്.ഭട്ടതിരിപ്പാടിന്റെ ലേഖനങ്ങള്‍ സമാഹരിച്ച്‌ പ്രസിദ്ധപ്പെടുത്തുന്ന ട്രസ്റ്റിന്റെ ഭാരവാഹിയാണ്. ശ്രീമദ്ഭാഗവതവും ദേവിഭാഗവതവും മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകുന്നേരം നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !