മുവാറ്റുപുഴ: വാതില്‍ അടഞ്ഞ് ഫ്ലാറ്റിലെ മുറിയില്‍ കുടുങ്ങിയ രണ്ടര വയസുകാരന് അഗ്നിരക്ഷസേന രക്ഷകരായി . കിഴക്കേക്കര പേള്‍ അപ്പാർട്ട്മെന്റിലെ ബി.മൂന്നാം നമ്പർ മുറിയിലാണ് കുഞ്ഞ് കുടുങ്ങിയത്.
മരുതുംമൂട്ടില്‍ സലാമിന്റെ മകൻ മെഹർസിംഗ് അകത്ത് കയറിയ ശേഷം അബദ്ധത്തില്‍ മുറിയുടെ വാതില്‍ അടക്കുകയായിരുന്നു.
ഇതോടെ മുറി ഉള്ളില്‍ നിന്ന് ലോക്കായി. ഈ സമയം കുട്ടിയുടെ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ ബഹളം വച്ചതോടെ സമീപവാസികള്‍ എത്തി അഗ്നിരക്ഷസേനയെ വിവരം അറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സി. ബിജുമോന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ലോക്ക് അഴിച്ചു മാറ്റി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.