ഓട്ടൻ തുള്ളൽ ആചര്യൻ കലാമണ്ഡലം ജനാർദനൻ ആശാന്റെ ഭൗതിക ദേഹം ഔപചാരിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു

കോട്ടയം/കുറിച്ചിത്താനം:വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന്മരണപെട്ട  ഓട്ടൻതുള്ളൽ ആചാര്യൻ കലാമണ്ഡലം ജനാർദനൻ (79) ആശാന്റെ സംസ്കാരം ഔപചാരിക ബഹുമതികളോടെ വീട്ടുവളപ്പിൽ നടത്തി.

കേന്ദ്രസർക്കാർ ഫെലോഷിപ്പ് ജേതാവും കേരള കലാമണ്ഡലം വജ്രജൂബിലി പുരസ്കാര ജേതാവുമാണ് കലാമണ്ഡലം ജനാർദനൻ ആശാൻ.

കുഞ്ചൻ നമ്പ്യാർ പുരസ്കാരവും കേരള കലാമണ്ഡലം തുള്ളൻ പുരസ്കാരവും നേടിയിട്ടുണ്ട്. 1964 ൽ തിരുവല്ലയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. നൂറുകണക്കിന് ശിഷ്യന്മാർ അദ്ദേഹത്തിനുണ്ട്.

കേന്ദ്ര ഗവൺമെന്റ് ഫെലോഷിപ്പ് കേരള കലാമണ്ഡലം സാംസ്കാരികവകുപ്പ് അവാർഡ്,കുഞ്ചൻ സാംസ്കാരിക വകുപ്പ് അവാർഡ്,കുഞ്ചർ നബ്യാർ സ്മാരക അവാർഡ് തുള്ളൽ രത്ന അവാർഡ്,തുള്ളൽ കലാരംഗത്ത് ഏറ്റവും സീനിയറായ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

ഭാര്യ: വയലാ അമ്പാട്ട് നളിനി.മക്കൾ: ഗിന്നസ് ജേതാവ് കുറിച്ചിത്താനം ജയകുമാർ,കുറിച്ചിത്താനം സുനിൽ, ധന്യ. മരുക്കൾ: സന്ധ്യ, ആശ, മൃദംഗ കലാകാരൻ കോട്ടയം കൃഷ്ണകുമാർ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !