ഇന്നത്തെ കാലത്ത് എല്ലാവരും ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധ പുലർത്തുന്നവരാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ താല്‍പര്യപ്പെടുന്നവരും. ഒരു കപ്പ് ചൂട് ചായയുമായി ദിവസം തുടങ്ങാൻ ആഗ്രഹിക്കാത്തവർ വിരളമായിരിക്കും.
ചായ ആരോഗ്യകരമായ പാനീയമാണോ അല്ലയോ എന്നുള്ള ചർച്ചകള്‍ അവിടെ നില്‍ക്കട്ടെ, തല്‍കാലം നമുക്ക് ചായയിലെ മധുരത്തെ കുറിച്ച് പറയാം. ശർക്കരയിട്ട ചായയാണോ അതോ പഞ്ചസാരയിട്ട ചായയാണോ ഏറ്റവും നല്ലത് എന്ന് സംശയിക്കുന്നവരുണ്ടാകും.ചായ ആരോഗ്യകരമാക്കാനായി പഞ്ചസാരക്ക് പകരം ശർക്കര ഉപയോഗിക്കുന്ന ധാരാളം ആളുകളുണ്ട്. യഥാർഥത്തില്‍ കരിമ്പില്‍ നിന്ന് എടുക്കുന്ന സംസ്കരിക്കാത്ത പഞ്ചസാരയാണ് ശർക്കര. പലരും ഇത് ആരോഗ്യകരമാണെന്നാണ് കരുതുന്നത്.
പോഷകഗുണങ്ങള്‍ പഞ്ചസാരയെ അപേക്ഷിച്ച് കൂടുതലാണ് ശർക്കരക്ക്. അതുപോലെ ഗ്ലൈസീമിക് ഇൻഡക്സ് കുറവും. ശർക്കരയിട്ടതാണെങ്കിലും ചായ അമിതമായി കുടിക്കുന്നവർ ചില കാര്യങ്ങള്‍ മനസില്‍ വെക്കുന്നത് നല്ലതായിരിക്കും. അതെന്താണെന്ന് നോക്കാം.
1. മിനറലുകളും പോഷക ഘടകങ്ങളും ശരീരം ആഗിരണം ചെയ്യുന്നതിന് ചായ തടസ്സം നില്‍ക്കുന്നുണ്ട്. അത് ശർക്കരയിട്ട ചായയായാലും പഞ്ചസാരയിട്ടതായാലും ശരി. ചായ കുടിക്കുന്നത് കൊണ്ട് ശരീരത്തിന് ഒരു ഗുണവുമില്ല.
2. ശർക്കരയായാലും പഞ്ചസാരയായാലും നിങ്ങളുടെ ശരീരത്തിലേക്ക് ഗ്ലൂക്കോസ് എവിടെ നിന്ന് ലഭിക്കുന്നത് എന്നതല്ല പ്രശ്നം. പഞ്ചസാരക്ക് പകരം ശർക്കര തെരഞ്ഞെടുത്താലും ഇൻസുലിൻ വർധിക്കുന്നത് കുറക്കാൻ കഴിയില്ല.
ശർക്കരയായാലും തേൻ ആയാലും ഒരിക്കലും പഞ്ചസാരക്ക് പകരമായി ഉപയോഗിക്കുന്നത് കൊണ്ട് കാര്യമില്ലെന്നും ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നുണ്ട്.
അതേസമയം, ചായ ഒഴിവാക്കിയാല്‍ പലതുണ്ട് കാര്യം. നമ്മുടെ ശരീരത്തിലേക്ക് പോഷകങ്ങളും മിനറലുകളും ശരിയായി ആഗിരണം ചെയ്യാൻ സാധിക്കുമെന്ന് ആയുർവേദ വിദഗ്ധൻ ഡോ. ദിക്സ ഭവ്സർ സവാലിയ പറയുന്നു.
ഇനി ചായ പൂർണമായി ഒഴിവാക്കാൻ സാധിക്കാത്തവരാണെങ്കില്‍ അവർക്കും ഡോക്ടർ ചില നിർദേശങ്ങള്‍ നല്‍കുന്നുണ്ട്.
ഉറക്കമെഴുന്നേറ്റയുടൻ ചായ കുടിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ഒഴിവാക്കണമെന്നാണ് ഡോക്ടർ പറയുന്നത്. ഒഴിഞ്ഞ വയറിലേക്ക് കഫീൻ എത്തുന്നത് കോർട്ടിസോള്‍ ഉല്‍പ്പാദനത്തെ തടസ്സപ്പെടുത്തും. അത് ഉല്‍ക്കണ്ഠ പോലുള്ള പ്രശ്നങ്ങള്‍ക്കും ഇടയാക്കും.
ചായ ഒരു അസിഡിക് പാനീയമാണ്. ദഹനത്തിന് അത് പ്രശ്നമുണ്ടാക്കും. അതായത് നിങ്ങള്‍ ചായക്കൊപ്പം കഴിക്കുന്ന ഭക്ഷണത്തില്‍ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെങ്കില്‍ അത് ദഹിക്കാൻ ഒരുപാട് സമയമെടുക്കും.
അതുപോലെ ചായക്കൊപ്പമാണ് അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതെങ്കില്‍ അത് ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ കഴിയില്ല. അതായത് ചായ നിർബന്ധമുള്ളവർ ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പോ അതിനു ശേഷമോ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
വൈകീട്ട് നാലുമണിക്ക് ശേഷം ചായ കുടി ഒഴിവാക്കണമെന്നും വിദഗ്ധരുടെ നിർദേശമുണ്ട്. കഫീൻ ഉറക്ക പ്രശ്നങ്ങളുണ്ടാക്കും എന്നതിനാല്‍ ആണിത്. ഉറങ്ങുന്നതിന് 10 മണിക്കൂർ മുമ്പ് ചായ കുടിക്കുന്നത് ഒഴിവാക്കണം.
എന്നാല്‍ മാത്രമേ നല്ല ഉറക്കം ലഭിക്കുകയുള്ളൂ. ദഹനത്തിനും നല്ലതാണ്. ചായ കുടിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ കൂടി മനസില്‍ വെച്ചാല്‍ ആരോഗ്യത്തിന് അത്യുത്തമം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.