പത്താം ക്ലാസ് വിവാദ പരാമർശം: സജി ചെറിയാന്‍ തിരുത്താത്തത് പനിയായി കിടക്കുന്നതിനാലെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: പത്താം ക്ലാസ് കഴിഞ്ഞവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം തിരുത്താതിൽ പ്രതികരണവുമായി വദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

സജി ചെറിയാന് പനിയായി കിടക്കുകയാണെന്നാണ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞത്. കൂടാതെ പനി കഴിഞ്ഞ് വരുമ്പോൾ പരാമർശം സജി ചെറിയാൻ‌ തിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

വിവാദ പരാമർശം സജി ചെറിയാൻ തിരുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ആണ് അദ്ദേഹം മറുപടി നൽകിയത്. എസ്എസ്എൽസി കഴിഞ്ഞവർക്ക് വായിക്കാനും എഴുതാനും അറിയില്ലെന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. 

അക്കാദമിക മികവിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് മന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.പത്താം ക്ലാസ് ജയിച്ച നല്ലൊരു ശതമാനത്തിനും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. എല്ലാവരെയും ജയിപ്പിച്ചു വിടുന്നതാണ് കാരണമെന്ന് മന്ത്രി പറഞ്ഞു. 

പണ്ട് പത്താം ക്ലാസ് ജയിക്കാൻ വലിയ പാടായിരുന്നുവെന്നും ഇന്ന് പത്താം ക്ലാസ് എന്ന് പറഞ്ഞാൽ ഓൾ പാസ് ആണെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നത്. പരാമർശം വിവാദമായതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി തന്നെ മന്ത്രി സജി ചെറിയാനെ തിരുത്തി രം​ഗത്തെത്തിയിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !