വയനാട്ടിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ ഇടപെടലുമായി പ്രധാന മന്ത്രി.. കേന്ദ്രത്തിൽ നിന്ന് എല്ലാ സഹായവും ഉറപ്പ് നൽകിയതായി പ്രധാന മന്ത്രി

ന്യൂഡല്‍ഹി: ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് വയനാട്ടിലുണ്ടായ ദുരന്തത്തില്‍ ഇടപെടലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 

മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് കേന്ദ്രത്തില്‍നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനല്‍കിയതായി പ്രധാനമന്ത്രി അറിയിച്ചു.ദുരന്തത്തില്‍ ജീവന്‍നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതിനൊപ്പം പരിക്കേറ്റവര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംഭവം അറിഞ്ഞതു മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോജിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെ വയനാട്ടിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ആളുകള്‍ക്ക് കൃത്യമായി അവിടെ എത്തിപ്പെടാനുള്ള പ്രയാസമുണ്ട്. എല്ലാ സന്നാഹങ്ങളും അങ്ങോട്ടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വ്യോമസേനയുടെ അടക്കം സഹായമുണ്ടാകും. ഫലപ്രദമായി കാര്യങ്ങള്‍ നീക്കം നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വിളിച്ചിരുന്നു. എല്ലാ സഹായങ്ങളും ഇരുവരും വാഗ്ദാനം ചെയ്തിട്ടുണ്ട്' മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !