തിരുവനന്തപുരം: ക്ഷേമ പെന്ഷന് 2500 രൂപ ആക്കുക, വീട്ടമ്മമാര്‍ക്ക് പെന്ഷന് അനുവദിക്കുക തുടങ്ങി പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുന്നത് നിലവിലെ സാമ്പത്തിക പ്രതിസന്ധിയനുസരിച്ച് പ്രതികൂലമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് '
സാമ്പത്തിക പ്രതിസന്ധി അനുകൂലമാകട്ടെ. എല്ലാ പ്രഖ്യാപനങ്ങളും നടപ്പാക്കുക തന്നെ ചെയ്യും. നമുക്ക് നോക്കാം'' - എം.വി. ഗോവിന്ദന് പറഞ്ഞു.സംസ്ഥാനത്തെ 62 ലക്ഷം ആളുകള്‍ക്കാണ് സര്‍ക്കാര്‍ സാമൂഹിക സുരക്ഷാപെന്ഷന് നല്‍കുന്നത്. രാജ്യത്ത് ഏറ്റവും മികച്ച നിരക്കില്‍ പെന്ഷന് നല്‍കിവരുന്ന സംസ്ഥാനമാണ് കേരളം. പ്രതിമാസം 1600 രൂപ നിരക്കില്‍ പെന്ഷന് നല്‍കുന്നതിനായി പ്രതിവര്‍ഷം വേണ്ടിവരുന്നത്
9000 കോടി രൂപയാണ്. സാമൂഹിക ക്ഷേമപെന്ഷന് നല്‍കുന്നതിനായി നാമമാത്രമായ സഹായമാണ് കേന്ദ്രം നല്‍കുന്നത്. അതുപോലും കൃത്യമായി ലഭിക്കാത്ത സ്ഥിതിയാണുള്ളത്.
ഈ സാഹചര്യത്തില്‍ ക്ഷേമ പെന്ഷന് ഉയര്‍ത്തുകയും വീട്ടമ്മമാര്‍ക്ക് പെന്ഷന് പ്രഖ്യാപിക്കുകയും ചെയ്താല്‍ സര്‍ക്കാരിന്റെ കയ്യില്‍ കാര്യങ്ങള്‍ നില്‍ക്കാതെ വരും. എങ്കിലും അടുത്തവര്‍ഷം മുതലെങ്കിലും കൃത്യമായി പെന്ഷന് വിതരണം ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് സിപിഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ ആവശ്യപ്പെടുന്നത്.
ക്ഷേമ പെന്ഷന് വര്‍ധിപ്പിക്കുന്ന സമയത്ത് മാസങ്ങളോളം പെന്ഷന് വിതരണം മുടങ്ങി കിടന്നാല്‍ പ്രഖ്യാപനത്തിന്റെ ശോഭ കെടുമെന്നാണ് നേതാക്കള്‍ പറയുന്നത്.
കേന്ദ്രനയം മൂലമാണ് സംസ്ഥാനത്തെ ക്ഷേമപെന്ഷന് വിതരണം കൃത്യമായി വിതരണം ചെയ്യുന്നതില്‍ വീഴ്ച സംഭവിക്കുന്നതെന്നാണ് ധനവകുപ്പിന്റെ അഭിപ്രായം. പെന്ഷന് കമ്പിനിയിലൂടെ പുതിയതായി പെന്ഷന് സമാഹരണം നടത്തി ക്ഷേമപെന്ഷന് സമയബന്ധിതമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ല.
പെന്ഷന് കമ്പിനിയുടെ ഈ ധനസമാഹരണത്തെ സര്‍ക്കാരിന്റെ പൊതുകടമായി കണക്കാക്കി പെന്ഷന് വിതരണത്തിനു തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ക്ഷേമ പെന്ഷന് വര്‍ധന പ്രഖ്യാപിക്കണമെന്ന് എല്‍ഡിഎഫില്‍നിന്നു സമ്മര്‍ദം ശക്തമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് അവതരിപ്പിക്കുന്ന ബജറ്റായതിനാല്‍ ക്ഷേമപെന്ഷന് കൂട്ടണമെന്ന ആവശ്യം സിപിഎമ്മില്‍നിന്നും ഉയര്‍ന്നിരുന്നു.
താഴെത്തട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരിടുന്ന ഏറ്റവും വലിയ വിമര്‍ശനം ക്ഷേമ പെന്ഷന് കൃത്യമായി ലഭിക്കുന്നില്ല എന്നതാണ്. തിരഞ്ഞെടുപ്പു പ്രചരണത്തില്‍ ഈ വിമര്‍ശനം നേരിടാന്‍ പെന്ഷന് വര്‍ധന കൊണ്ട് ഒരു പരിധി വരെ കഴിയുമെന്ന വിലയിരുത്തലും ഉണ്ടായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ ക്ഷേമ പെന്ഷന് മുടങ്ങിയത് തിരിച്ചടിയായെന്ന് പരസ്യമായി സമ്മതിച്ചു.
2021ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അവതരിപ്പിച്ച അവസാന ബജറ്റിലാണ് ക്ഷേമപെന്ഷന് 100 രൂപ കൂട്ടി 1,600 ആക്കിയത്. കെ.എന്‍. ബാലഗോപാല്‍ ഇതുവരെ നാലു ബജറ്റ് അവതരിപ്പിച്ചു.
ക്ഷേമപെന്ഷന് 2,500 രൂപയാക്കും എന്നാണ് ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമെങ്കിലും ഇതുവരെ ഒരു രൂപ പോലും കൂട്ടാനായിട്ടില്ല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.