കൊല്ലം : 75ന്റെ നിറവിൽ ജില്ല. കായലും കടലും കരയും കശുവണ്ടിയും കരിമണലും മത്സ്യബന്ധനവും നാടകവും കഥാപ്രസംഗവും തുറമുഖവും തുടങ്ങി വിവിധ മേഖലകളിൽ തിലകക്കുറി ചാർത്തിയ കൊല്ലം പിറന്നത് ഇതുപോലൊരു ജൂലൈ ഒന്നിന്.
കൊല്ലം എന്ന നാമത്തിനു പഴക്കം ഏറെയെങ്കിലും കൊല്ലമെന്ന ഡിവിഷൻ ജില്ലയായി മാറിയത് 1949 ജൂലൈ ഒന്നിനായിരുന്നു. അന്നു നടന്ന തിരു–കൊച്ചി ലയനമാണ് കൊല്ലം ജില്ലയുടെ രൂപീകരണത്തിലേക്കു നയിച്ചത്. കൊല്ലം ജില്ല രൂപീകൃതമായി 75 വർഷത്തിലെത്തിയ പശ്ചാത്തലത്തിലുള്ള ഒരു വർഷം നീളുന്ന ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി.വൈകിട്ട് 4ന് ടൗൺ ഹാളിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്‌തു.
എം.മുകേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, കെ.ബി.ഗണേഷ് കുമാർ, ജില്ലയിലെ എംപിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, കലക്ടർ എൻ.ദേവിദാസ്, സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിൽ ചിത്രകാരൻ യു.എം.ബിന്നി രൂപകൽപന ചെയ്ത ലോഗോയും മന്ത്രി കെ.എൻ.ബാലഗോപാൽ പ്രകാശനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.