കോട്ടയം :കുമ്മണ്ണൂർ - വെമ്പള്ളി റോഡ് വർഷങ്ങളായി തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടിട്ടും വേണ്ട നടപടികൾ സ്വീകരിക്കാത്ത സ്ഥലം MLA ഉൾപ്പെടെ കേരള സർക്കാർ സംവിധാനത്തിൽ പ്രതിക്ഷേധിച്ച് ഇന്ന് ബിജെപി ഈ റോഡിലെ വലിയ കുഴികളിൽ വാഴ നട്ട് പ്രതിക്ഷേധിച്ചു. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി കെ സദാശിവൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി സോബിൻലാൽ ഉദ്ഘാടനം ചെയ്തു.
കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് ഗിരീഷ് കുമാർ ,ജില്ലാ കമ്മറ്റി അംഗം പി. പി രാജേഷ് എന്നിവർ പ്രസംഗിച്ചു.മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ സന്തോഷ് കുമാർ , മോഹനൻ തേക്കടയിൽ , സി ജി വിശ്വനാഥൻ , ചന്ദ്രമതി കെ എൻ , ഗായത്രി സിജു, കെ എം വിശ്വനാഥൻ നായർ, യു സി കുട്ടപ്പൻ ,എബ്രാഹം ജോസഫ് തൊണ്ടിക്കൽ , രാജു മുരിക്കനാവള്ളിൽ സിബി ശശികുമാർ ശോഭന പ്രകാശ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.