അയൽവാസിയുടെ വീടിന്റെ മതില്‍ തകർത്ത കേസിൽ നാലുപേർ അറസ്റ്റിൽ

ഗാന്ധിനഗർ : അയൽവാസിയായ യുവാവിന്റെ വീടിന്റെ മതില്‍ തകർത്ത കേസിൽ  സമീപവാസികളും, ജെ.സിബി ഡ്രൈവറും ഉള്‍പ്പെടെ  നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പെരുമ്പായിക്കാട് വാരിശ്ശേരി ഭാഗത്ത് ഇടാട്ടുതറയിൽ വീട്ടിൽ അൻസാരി ഇ.പി (56), പെരുമ്പായിക്കാട് വാരിശ്ശേരി ഭാഗത്ത് ചെന്തിട്ടയിൽ വീട്ടിൽ മുഹമ്മദ് ഇസ്മായിൽ (62), പെരുമ്പായിക്കാട് വാരിശ്ശേരി ഭാഗത്ത് ഇടാട്ടുതറയിൽ വീട്ടിൽ അപ്പായി എന്ന് വിളിക്കുന്ന നസീർ ഇ.ബി (50). ജെ.സിബി ഡ്രൈവറായ ആർപ്പൂക്കര വില്ലൂന്നി പുളീംപറമ്പിൽ വീട്ടിൽ സനീഷ് (39) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. 

ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 2:15 മണിയോടുകൂടി അയൽവാസിയായ യുവാവിന്റെ വീട്ടുവളപ്പിൽ അതിക്രമിച്ചു കയറി ജെ.സി.ബി യും മറ്റും ഉപയോഗിച്ച് മതിൽ പൊളിക്കുകയായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച വീട്ടിലുണ്ടായിരുന്ന മധ്യവയസ്കയെയും, ഭർത്താവിനെയും ഇവർ ഉപദ്രവിക്കുകയുമായിരുന്നു. വഴിക്ക് വീതി കൂട്ടുന്നതിന് സൗജന്യമായി സ്ഥലം വിട്ടു നൽകണമെന്നുള്ള ഇവരുടെ ആവശ്യം മധ്യവയസ്കയും കുടുംബവും നിരാകരിച്ചിരുന്നു. 

കൂടാതെ മധ്യവസ്ക ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇവർ രാത്രിയിൽ സംഘം ചേർന്ന് മതിൽ പൊളിച്ചുമാറ്റിയത്. 

പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവരെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ സിനോദ്.കെ യുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !